updated on:2018-06-14 02:47 PM
മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

www.utharadesam.com 2018-06-14 02:47 PM,
കാസര്‍കോട്: നവീകരണ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുന്നകാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ്പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പ്രസിഡണ്ട് ഒ.കെ. വാസു നേതൃത്വം നല്‍കിയ സംഘത്തില്‍ ബോര്‍ഡ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊട്ടറ വാസുദേവ്, ബോര്‍ഡ് അംഗങ്ങളായ കെ. സുബ്രഹ്മണ്യന്‍, എം. കേശവന്‍, വിമലടീച്ചര്‍, കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷന്‍ വൃന്ദ, കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ ഉമേശ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബാബു മധൂര്‍ എന്നിവരും ഉായിരുന്നു. ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികള്‍ ക്ഷേത്ര ഭാരവാഹികളുമായി ചേര്‍ന്ന് സംഘം അവലോകനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പ്രസിഡണ്ട് എസ്.ജെ. പ്രസാദ്, ട്രസ്റ്റി അംഗംഈശ്വരഭട്ട്, നവീകരണ പുനര്‍നിര്‍മ്മാണ കമ്മിറ്റി പ്രസിഡണ്ട് ഡോ: അനന്ത കാമത്ത്, വര്‍ക്കിംഗ് പ്രസിഡണ്ട് രാമപ്രസാദ്, സെക്രട്ടറി അഡ്വ: പി. മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് ദേവസ്വംബോര്‍ഡ് അംഗങ്ങളെ സ്വീകരിച്ചു.
മധൂര്‍ സിദ്ധിവിനായക മദനന്തേശ്വര ക്ഷേത്രം, അനന്തപുരംഅനന്തപത്മനാഭ സ്വാമി ക്ഷേത്രം, കുമ്പള കണിപുര ഗോപാലകൃഷ്ണക്ഷേത്രം, ഉറുമി ക്ഷേത്രം, എടനീര്‍ മഠം, പാലക്കുന്ന് ഭഗവതിക്ഷേത്രം, കീഴൂര്‍ ചന്ദ്രഗിരി ശാസ്താക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം എന്നിവിടങ്ങളിലും ദേവസ്വംബോര്‍ഡ് അംഗങ്ങള്‍സന്ദര്‍ശനം നടത്തി. ചൊവ്വാഴ്ച നീലേശ്വരം മന്നംപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന്റെ ശിലാസ്ഥാപനവും ബോര്‍ഡ്പ്രസിഡണ്ട് ഒ.കെ. വാസു നിര്‍വ്വഹിച്ചു.
ജില്ലയിലെ ക്ഷേത്രങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും പ്രശ്‌നപരിഹാരത്തിനുമായാണ് സംഘം ജില്ലയിലെ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും