updated on:2018-06-14 02:39 PM
മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും

www.utharadesam.com 2018-06-14 02:39 PM,
കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തുടങ്ങി വെച്ച ഹരിത ചട്ടം പരിപാലനത്തിനായുള്ള ശ്രമങ്ങളെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭയില്‍ ഹരിത ചട്ടം പാലിക്കുന്നതിനായി മുഴുവന്‍ ജീവനക്കാര്‍ക്കും മഷിപ്പേന നല്‍കി. ഏറ്റെടുക്കാനുള്ള ചുമതലകളെ കുറിച്ചും കൈവരിക്കാനുള്ള ലക്ഷ്യങ്ങളെ കുറിച്ചും ശാസ്ത്രീയവും ഭാവനാപൂര്‍ണവുമായ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ ഹരിത കേരള മിഷനെ മുന്നോട്ടു കൊണ്ടു പോകുന്നതെന്നും അത് കൊണ്ട് തന്നെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സുസ്ഥിരതയും ലക്ഷ്യമാക്കി മുന്നോട്ട് പോവുമ്പോള്‍ അതിനനുസരിച്ച് ജീവനക്കാരും പ്രവര്‍ത്തിക്കണമെന്ന് യൂണിയന്‍ അഭിപ്രായപ്പെട്ടു.
ഇനി മുതല്‍ ഓഫീസില്‍ ജീവനക്കാര്‍ കുഴല്‍ പേന ഉപയോഗിക്കുകയില്ലെന്നും പ്രകൃതിക്കിണങ്ങുന്ന മഷിപ്പേന ഉപയോഗിക്കുമെന്നും പ്രതിജ്ഞ ചെയ്തു .
പരിപാടി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പര്‍ എ.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.സുനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാരായണ നായ്ക്ക്, എ.വി.മധുസൂദനന്‍ ,ടി.വി.രാജേഷ് സംസാരിച്ചു.Recent News
  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി