updated on:2018-06-14 01:35 PM
അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണം-എം.എല്‍.എ

www.utharadesam.com 2018-06-14 01:35 PM,
കാസര്‍കോട്: കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ റെയില്‍വെ മന്ത്രി പിയൂസ് ഗോയലിന് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ അഞ്ചു പ്രധാന തീവണ്ടികള്‍ക്ക് കാസര്‍കാട്ട് സ്റ്റോപ്പില്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രക്കാരടക്കം അനുഭവിക്കുന്ന കൊടിയ ദുരിതത്തിന് പിന്നാലെയാണ് പുതുതായി സര്‍വ്വീസ് ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസിനും കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാതെ അവഗണിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(22653/22654), തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22655/22656), ബിക്കാനിയൂര്‍-കോയമ്പത്തൂര്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22475/22476), ദാദര്‍-തിരുനെല്‍വേലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22629/22630), തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431/12432) എന്നീ ട്രെയ്‌നുകള്‍ക്ക് കാസര്‍കോട്ട് സ്റ്റോപ്പില്ലാത്തതിനാല്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് വര്‍ഷങ്ങളായി ഉയര്‍ന്ന് വരുന്നത്. ഈ പ്രതിഷേധം അവഗണിച്ചാണ് രണ്ട് ദിവസം മുമ്പ് പുതുതായി ഓട്ടമാരംഭിച്ച അന്ത്യോദയ എക്‌സ്പ്രസിനും കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാതിരുന്നത്. ഒരു നാടിന്റെ ആവശ്യം ഇങ്ങനെ തുടര്‍ച്ചയായി അവഗണിക്കുന്നത് ശരിയല്ല. അന്ത്യോദയ എക്‌സ്പ്രസിന് ഉടന്‍ തന്നെ സ്റ്റോപ്പ് അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്ന് എം.എല്‍.എ റെയില്‍വെ മന്ത്രിയോടാവശ്യപ്പെട്ടു. റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ക്കും ഡിവിഷന്‍ മാനേജര്‍ക്കും നിവേദനം അയച്ചിട്ടുണ്ട്.



Recent News
  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്

  പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

  അധികൃതരുടെ അനാസ്ഥ; ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

  കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

  കടലില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി