updated on:2018-06-13 07:24 PM
ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സാന്ത്വനവുമായി ഈ വര്‍ഷവും അവരെത്തി

www.utharadesam.com 2018-06-13 07:24 PM,
മുളിയാര്‍: എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളുമായി അഞ്ചാം വര്‍ഷവും കേരളത്തിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെത്തി.
സംസ്ഥാനത്തുടനീളമുള്ള പതിനെട്ട്പ്രവര്‍ത്തകരാണ് ബോവിക്കാനം തണല്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളുമായി എത്തിയത്. ജില്ലയിലെ വിവിധ ബഡ്‌സ് സ്‌കൂളുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പഠനോപകരണങ്ങളുമായി ഈ സംഘമെത്തുന്നുണ്ട്. തണല്‍ ബഡ്‌സ് സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസ്സായ സജാദിയയുടെ ഹയര്‍ സെക്കണ്ടറി പഠന ചിലവും കിടപ്പിലായ സുഹൈല്‍ എന്ന കുട്ടിക്ക് ആവശ്യമായ വീട്ടുഉപകരണങ്ങളും സംഘം ഏറ്റെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുജിത് എഡ്വിന്‍ പെരേര ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീത, അംഗങ്ങളായ അനീസ മന്‍സൂര്‍ മല്ലത്ത്, ഗണേഷ്, സാമൂഹ്യ പ്രവര്‍ത്തകരായ കെ ബി. മുഹമ്മദ് കുഞ്ഞി, മഞ്ജു കുട്ടന്‍, കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഗോപാലകൃഷ്ണന്‍, മഹിമ, അന്‍സാര്‍ ഇളവള്ളി, സമ്പത്ത് കുമാര്‍, ഷാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് ആലമ്പാടി, അഷ്‌റഫ് ബോവിക്കാനം, ശിവപ്രസാദ്, ഗ്ലാഡ്‌സണ്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകരായ ജോണ്‍ മാസ്റ്റര്‍, സുമ പ്രസംഗിച്ചു.



Recent News
  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം

  മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും