updated on:2018-06-13 06:38 PM
യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ നാലു വര്‍ഷമായിട്ടും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചില്ല; വിചാരണ മാറ്റിവെച്ചു

www.utharadesam.com 2018-06-13 06:38 PM,
കാസര്‍കോട്: വിവാഹത്തിന് വാശി പിടിച്ച യുവതിയെ കാമുകന്‍ കഴുത്ത്‌ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്ന് നാലു വര്‍ഷമായിട്ടും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചില്ല. ഇതേ തുടര്‍ന്ന് കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി മാറ്റിവെച്ചു. തൃക്കരിപ്പൂര്‍ ഒളവറഒളിയം കാവിലങ്ങാട് കോളനിയിലെ കണ്ണന്റെ മകള്‍ സി.രജനി (34) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് നിര്‍ണായക തെളിവായ രാസ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂണ്‍ 20ലേക്ക് വിചാരണ മാറ്റിവെച്ചത്. നീലേശ്വരം കൊട്രച്ചാല്‍ സ്വദേശിയായ സതീഷ് (30), ചെറുവത്തൂര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് വടകരയിലെ ബെന്നി (40) എന്നിവരാണ് കേസിലെ പ്രതികള്‍. 2014 സെപ്തംബര്‍ 12നാണ് രജനി കൊല ചെയ്യപ്പെട്ടത്.
കാമുകന്‍ സതീഷിനൊപ്പം രജനി താമസിച്ചുവരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള സതീഷ് അവരുമായുള്ള ബന്ധം നിയമപരമായി പൂര്‍ണ്ണമായും വേര്‍പ്പെടുത്തിയ ശേഷം തന്നെ വിവാഹം ചെയ്യണമെന്ന് രജനി നിര്‍ബന്ധം പിടിച്ചപ്പോള്‍ സതീഷ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയും തുടര്‍ന്ന് ബെന്നിയുടെ സഹായേത്തോടെ കുഴിച്ചുമൂടുകയുമായിരുന്നുവെന്നാണ് കേസ്.



Recent News
  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്

  പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

  അധികൃതരുടെ അനാസ്ഥ; ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

  കാറും ബൈക്കും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

  കടലില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി