updated on:2018-06-12 08:11 PM
സോളിഡാരിറ്റി റമദാന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

www.utharadesam.com 2018-06-12 08:11 PM,
ചെമനാട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ചെമനാട് യൂണിറ്റ് റമദാന്‍ ക്വിസ് നടത്തി.
ജൂനിയര്‍ വിഭാഗത്തില്‍ ഷക്കീല്‍ മുഹമ്മദ് കോളിയാട്, അജ്മല്‍ മുഹമ്മദ് കൊമ്പനടുക്കം, ബദറുദ്ധീന്‍ പച്ചമ്പള എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സീനിയര്‍ വിഭാഗത്തില്‍ ഉസ്മാന്‍ ബിന്‍ അഷ്‌റഫ് നെച്ചിപ്പടുപ്പ്, ഷഹബാസ് കോളിയാട്, സൈനുല്‍ ആബിദ് കൊളമ്പക്കാല്‍ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. ചെമനാട് വൈ.എം.എം.എ ഹാളില്‍ നടന്ന പരിപാടിക്ക് സോളിഡാരിറ്റി ചെമ്മനാട് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് സബാഹ്, സെക്രട്ടറി ടി.യു അബ്ദുല്‍ ബാസിത്ത്, സി.എല്‍ മുഹമ്മദ് സാബിഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ അഹമ്മദ്, സോളിഡാരിറ്റി മുന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗങ്ങളായ എം.എച്ച് സീതി, എഞ്ചിനീയര്‍ അബ്ദുല്‍ ഹമീദ്, ഏരിയാ പ്രസിഡണ്ട് പി.എം.കെ നൗഷാദ് തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും