updated on:2018-06-12 06:41 PM
മുസ്‌ലിം ലീഗ് ഇഫ്താര്‍ സംഗമം നടത്തി

www.utharadesam.com 2018-06-12 06:41 PM,
കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കാസര്‍കോടിന് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം പകര്‍ന്നു. വിവിധ മത, രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക, മാധ്യമ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും, ഉദ്യോഗസ്ഥരും സംബന്ധിച്ചു. മുസ്‌ലിം ലീഗ് ജില്ലാപ്രസിഡണ്ട് എം.സി. ഖമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ലൈസണ്‍ കമ്മിറ്റി കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ദുബൈ കാസര്‍കോട് ജില്ലാ കെ.എം. സി.സി. കണ്ണിനു വൈകല്യമുള്ള 31 പേര്‍ക്ക് ഏര്‍പ്പെടുത്തിയ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. ജയറാം എടനീര്‍, ഫാദര്‍ മാണിമേല്‍വട്ടം, മജീദ് ബാഖവി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ഡി.വൈ.എസ്.പി.എം.വിസുകുമാരന്‍, സി.ടി.അഹമ്മദലി, കെ. നീലകണ്ഠന്‍, അഡ്വ. സി.എച്ച്.കുഞ്ഞമ്പു, ഹക്കിംകുന്നില്‍, ബി.എസ്.അബ്ദുള്ള കുഞ്ഞി ഫൈസി, ഷാഫി മാസ്റ്റര്‍, എ.കെ.മൊയ്തീന്‍ കുഞ്ഞി, കരിവെള്ളൂര്‍ വിജയന്‍, ടി.എ.ശാഫി, പി.എ.അഷ്‌റഫലി, കെ.പി.പി.ഹുസൈന്‍ തങ്ങള്‍, ഇര്‍ഷാദ് ഹുദവി, അന്‍വര്‍ ചേരങ്കൈ, ഡോ.സി.എ.അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു