updated on:2018-06-12 02:07 PM
നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

www.utharadesam.com 2018-06-12 02:07 PM,
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള പ്രതിഷേധം കോണ്‍ഗ്രസില്‍ കെട്ടടങ്ങുന്നില്ല. വി.എം.സുധീരനും പി.ജെ.കുര്യനും പരസ്യമായി രംഗത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വഴക്കന്‍ ഇന്ന് ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. നേതൃസമിതിയല്ല ചേരേണ്ടത് എല്ലാവരും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് യോഗമാണ് ചേരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി. സി.സി. നേതൃയോഗം നാളെ ചേരുന്നുണ്ട്. ഇന്ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയില്‍ ഏറ്റവുമധികം വിമര്‍ശനം ഉണ്ടാവുക ഉമ്മന്‍ചാണ്ടിക്കെതിരെയാവും. എന്നാല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടക്കുന്നതിനാല്‍ ഉമ്മന്‍ചാണ്ടി വൈകിട്ട് 4 മണിക്കുള്ള വിമാനത്തില്‍ അങ്ങോട്ട് തിരിക്കും. മൂന്ന് മണിക്ക് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയില്‍ തുടക്കത്തില്‍ കുറച്ച് സമയം പങ്കെടുത്ത് പോകാനും സാധ്യതയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. സുധീരനും പി.ജെ. കുര്യനും പൂര്‍ണ്ണമായും കുറ്റപ്പെടുത്തുന്നത് ഉമ്മന്‍ ചാണ്ടിയെയാണ്. ഇന്ന് വിളിച്ചു ചേര്‍ക്കുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. സ്വന്തം അജണ്ടകളുടെ പേരിലും മോഹഭംഗങ്ങളുടെ പേരിലും പരസ്യ പ്രസ്താവന നടത്തി അച്ചടക്ക ലംഘനം നടത്തുന്നവരാണ് പകുതിയിലധികം പേരും. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമാണ് ഇവര്‍ക്ക് താല്‍പര്യം. അതിനിടെ മുസ്‌ലീം ലീഗ് മുഖപത്രം ചന്ദ്രികയില്‍ ഇന്ന് വന്ന മുഖപ്രസംഗം മാണിക്ക് സീറ്റ് നല്‍കിയതിനെ ന്യായീകരിക്കുന്നു. മാണിയുടെ വരവ് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തുവരുന്നവര്‍ക്ക് ഇത് തിരുത്തേണ്ടിവരുമെന്നും പറയുന്നു. ലീഗ് നടത്തിയ ത്യാഗങ്ങളും മുഖപ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട്.



Recent News
  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ

  ഉരുട്ടിക്കൊല; 6 പൊലീസുകാര്‍ കുറ്റക്കാര്‍