updated on:2018-06-08 06:23 PM
മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

www.utharadesam.com 2018-06-08 06:23 PM,
കാസര്‍കോട്: തളങ്കരയിലെ മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡിപ്ലോമ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ (ഡി.എം.എല്‍.ടി) കോഴ്‌സിന് അംഗീകാരം ലഭിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കേരള സര്‍ക്കാറിന്റെയും കേരള ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെയും അംഗീകാരത്തോടെയാണ് പുതിയ കോഴ്‌സ് ആരംഭിച്ചത്. ജില്ലയില്‍ ഇത്തരമൊരു കോഴ്‌സിന് അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സ്ഥാപനമാണ് മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജ്. രണ്ട് വര്‍ഷത്തെ കോഴ്‌സാണിത്. ഓരോ വര്‍ഷവും 30 വിദ്യാര്‍ത്ഥികള്‍ക്ക് വീതമാണ് പ്രവേശനം. പ്ലസ്ടുവില്‍ സയന്‍സിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കാണ് പ്രവേശനത്തിനുള്ള യോഗ്യതയെന്ന് മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജ് അധികൃതര്‍ അറിയിച്ചു.



Recent News
  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്