updated on:2018-06-07 08:36 PM
ആലുവയില്‍ പ്രതിഷേധിച്ചത് തീവ്രവാദ സംഘടനകളെന്ന് മുഖ്യമന്ത്രി

www.utharadesam.com 2018-06-07 08:36 PM,
തിരുവനന്തപുരം: പൊലീസ് അതിക്രമം നാലാംദിവസവും നിയമസഭയെ പ്രക്ഷുബ്ധമാക്കി. കഴിഞ്ഞ ദിവസം എടത്തലയില്‍ ഉസ്മാന്‍ എന്നയാളെ സ്റ്റേഷനില്‍ വെച്ചും വാഹനത്തില്‍ വെച്ചും മര്‍ദ്ദിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് ഇന്ന് സഭയെ ബഹളമയമാക്കിയത്. ഉസ്മാന്‍ ആദ്യം പൊലീസിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇയാള്‍ക്കുവേണ്ടി പ്രതിഷേധത്തിനെത്തിയവര്‍ ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഡ്രൈവറെ ദേഹോപദ്രവമേല്‍പ്പിക്കുമ്പോള്‍ പൊലീസുകാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. അതേസമയം പൊലീസ് മര്‍ദ്ദിക്കുകയല്ല, നിയമനടപടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ നിലയിലേക്ക് പൊലീസ് താഴാന്‍ പാടില്ലായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ആലുവ ആരുടേയും സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷം ഏറ്റുപിടിച്ചായിരുന്നു പിന്നീട് ബഹളം. ആലുവക്കാരെയെല്ലാം തീവ്രവാദികളാക്കുന്ന നിലപാട് ശരിയല്ലെന്നും തീവ്രവാദികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. എടത്തല പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം