updated on:2018-06-06 07:15 PM
പൊലീസ് വീഴ്ച: മൂന്നാംദിവസവും സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

www.utharadesam.com 2018-06-06 07:15 PM,
തിരുവനന്തപുരം: പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം മൂന്നാംദിവസവും സഭാനടപടികള്‍ സ്തംഭിപ്പിച്ചു. വാരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടുള്ള ബഹളത്തെ തുടര്‍ന്നാണ് ഇന്ന് സഭ സ്തംഭിച്ചത്. രാവിലെ സഭ തുടങ്ങിയപ്പോള്‍ തന്നെ വാരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച് വി.ഡി സതീശന്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി. പ്രമേയം പരിഗണിക്കാമെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ അവതരിപ്പിക്കണമെന്നും സ്പീക്കര്‍ വാക്കാല്‍ ഉറപ്പ് നല്‍കുകയും എന്നാല്‍ സഭ സമ്മേളിച്ചപ്പോള്‍ നിഷേധിക്കുകയുമായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടാണ് സ്പീക്കറെ തടഞ്ഞതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കേസിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്. ബാര്‍കോഴ, സോളാര്‍ വിഷയങ്ങള്‍ കോടതി പരിഗണനയില്‍ ഉള്ളതായിട്ടും അടിയന്തിര പ്രമേയം അനുവദിച്ചതിനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.



Recent News
  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ

  ഉരുട്ടിക്കൊല; 6 പൊലീസുകാര്‍ കുറ്റക്കാര്‍