updated on:2018-06-05 07:25 PM
ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

www.utharadesam.com 2018-06-05 07:25 PM,
ഉദുമ: ഉദുമ ടൗണ്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി, ശാഖാ എസ്.വൈ.എസും എസ്.കെ.എസ്.എസ്.എഫ് സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 9.30ന് ഉദുമ ഇച്ചിലിങ്കാലിലെ സി.എം ഉസ്താദ് നഗറില്‍ ഖലീല്‍ ഹുദവി അല്‍മാലികി റമദാന്‍ പ്രഭാഷണം നടത്തും. ജമാഅത്ത് പ്രസിഡണ്ട് ഹമീദ് കുണ്ടടുക്കത്തിന്റെ അധ്യക്ഷതയില്‍ ഖത്തീബ് നിസാര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ മജ്‌ലിസുന്നൂറിനും പ്രാര്‍ത്ഥനാ സദസ്സിനും നേതൃത്വം നല്‍കും.