updated on:2018-06-04 02:32 PM
സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നു

www.utharadesam.com 2018-06-04 02:32 PM,
റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. വനിതകള്‍ക്ക് ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നാണ് സൂചനകള്‍.

വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് സൗദിയില്‍ ഉണ്ടായിട്ടുള്ളത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങിയതോടെ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് സൂചന.

സൗദിയില്‍ ഇപ്പോള്‍ എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ട്. ഇതില്‍ രണ്ടു ലക്ഷത്തോളം പേരും ഹൗസ് ഡ്രൈവര്‍മാരാണ്. ഒരു ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെ ശരാശരി അയ്യായിരം റിയാലാണ് ശമ്പളം. ആവശ്യക്കാര്‍ കുറഞ്ഞതോടെ ഹൗസ് ഡ്രൈവര്‍മാരുടെ ശമ്ബളം 4000 റിയാലിനും അതിനു താഴെയായി.



Recent News
  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി