updated on:2018-06-02 07:49 PM
എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

www.utharadesam.com 2018-06-02 07:49 PM,
കാസര്‍കോട്: എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഐ.ടി കമ്പനിയായ കൊഗ്നിസെന്റ്, ടെക്‌നോളജീസ്, സൊഷ്യൂഷന്‍സ്, കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഈമാസം 21, 22 തീയ്യതികളില്‍ നടക്കുന്ന കാമ്പസ് റിക്രൂട്ട്‌മെന്റില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ഈ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്ന സി.എസ്, ഐ.ടി, ഇ.സി, ഇ.ഇ, എ.ഇ ബ്രാഞ്ചുകളുടെ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്. സൗജന്യ രജിസ്‌ട്രേഷനും അന്വേഷണങ്ങള്‍ക്കും പ്ലേയ്‌സ്‌മെന്റ് സെല്ലുമായി ബന്ധപ്പെടാം. ഫോണ്‍:9995401430 (രാഹുല്‍), 9946760272 (സരിത്ത് ദിവാകരന്‍). കഴിഞ്ഞ വര്‍ഷം കോളേജില്‍ നടന്ന കാമ്പസ് റിക്രൂട്ട്‌മെന്റില്‍ 75 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ലഭിച്ചിരുന്നു.
ഒരു കുട്ടിക്ക് കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി 9 ലക്ഷം രൂപവരെ ശമ്പളമുള്ള ജോലിയാണ് ലഭിച്ചതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.
പ്ലേസ്‌മെന്റ് ലഭിച്ച 60 ശതമാം ആളുകള്‍ക്കും 25,000 രൂപയില്‍ അധികം ശമ്പളം ലഭിക്കുന്നുണ്ട്.



Recent News
  ഇന്റര്‍വ്യൂ തിങ്കളാഴ്ച

  ലോകകപ്പ്; പ്രവചന മത്സരവുമായി പ്രസ്‌ക്ലബ്ബ്

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ലോകകപ്പ് പ്രവചന മത്സരം

  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു