updated on:2018-06-01 01:52 PM
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

www.utharadesam.com 2018-06-01 01:52 PM,
കാസര്‍കോട്: വിസ്ഡം ഇസ്ലാമിക്ക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദീപം' എന്ന പ്രമേയം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായി 22-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയ്ക്ക് ജില്ലയില്‍ 24 പരീക്ഷാ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ പരീക്ഷാ കണ്‍ട്രോളര്‍ സഫ്‌വാന്‍ പാലോത്ത് അറിയിച്ചു. വിശുദ്ധ ഖുര്‍ആന്‍ അമാനി മൗലവിയുടെ തഫ്‌സീറിലെ 29-ാമത് ജുസുഅ് ആസ്പദമാക്കി ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. പ്രാഥമിക പരീക്ഷയില്‍ 80 ശതമാനവും അതിനു മുകളിലും കരസ്ഥമാക്കുന്നവര്‍ക്ക് ജില്ലാ തലങ്ങളില്‍ നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാകും. ജൂണ്‍ മൂന്നിന് നടക്കുന്ന പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലും തുടര്‍ന്ന് നടക്കുന്ന ഫൈനല്‍ പരീക്ഷ ഡിസ്‌ക്രിപ്റ്റീവ് രൂപത്തിലുമായിരിക്കും. വിജയികള്‍ക്ക് ഇസ്ലാമിക് ഗ്രന്ഥങ്ങള്‍ അടങ്ങിയ കിറ്റും കാഷ് പ്രൈസും സമ്മാനിക്കും. അഹ്‌ലന്‍ റമദാന്‍ പോസ്റ്റര്‍ പ്രദര്‍ശനം, ഖുര്‍ആന്‍ പഠന ശിബിരം, കാമ്പസ് ഇഫ്താര്‍ സംഗമം, അല്‍ബയ്യാന്‍ ഓണ്‍ലൈന്‍ കാമ്പസ് ക്വിസ് മത്സരങ്ങള്‍, റമദാന്‍ പഠന സംഗമങ്ങള്‍, ഈദ് കിസ്‌വ തുടങ്ങിയവയും റമദാന്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും.ജൂണ്‍ മൂന്നിന് രാവിലെ 8:30 മുതല്‍ 10 മണി വരെയാണ് പരീക്ഷ നടക്കുക. പരീക്ഷാര്‍ത്ഥികള്‍ 8 മണിക്ക് എത്തണം.



Recent News
  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്