updated on:2018-05-31 03:37 PM
കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

www.utharadesam.com 2018-05-31 03:37 PM,
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കു കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കു സമഗ്രമായ പാഠ്യപദ്ധതിയുളള കോഴ്‌സാണ് ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍. പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ് കോഴ്‌സ് ഈ മേഖലയിലെ നൂതനപ്രവണതകള്‍ക്കും സോഷ്യല്‍ മീഡിയ, വെബ് അഡ്വര്‍ടൈസിങ് എിവയ്ക്കും പ്രാധാന്യമുളള കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുളളത്.
ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, കവര്‍ജന്റ് മീഡിയ, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ ക്യാമറ, എഡിറ്റിങ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കു കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം. കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദകോഴ്‌സ് അവസാന വര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷാഫോറം 2018 ജൂണ്‍ 25 ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരളമീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എ വിലാസത്തില്‍ ലഭിക്കണം.



Recent News
  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്