updated on:2018-05-29 01:22 PM
ഖുര്‍ആനിന്റെ വിസ്മയ തലങ്ങള്‍ തീര്‍ത്ത് ഹോളി ഖുര്‍ആന്‍ പ്രഭാഷണം

www.utharadesam.com 2018-05-29 01:22 PM,
ദുബായ്: കേവലം ഓതിതീര്‍ക്കാന്‍ മാത്രം അവതീര്‍ണ്ണതമായതല്ല വിശുദ്ധ ഖുര്‍ആനെന്നും വിശുദ്ധ ഖുര്‍ആനില്‍ ഗവേഷണം നടത്തുന്നവരാണ് പഠിതാക്കളില്‍ ഉല്‍കൃഷ്ടരെന്നും പ്രമുഖ വാഗ്മി ഇബ്രാഹിം ഖലീല്‍ ഹുദവി പറഞ്ഞു. മാനുഷിക തലങ്ങളിലെ എല്ലാ രംഗത്തും ഇടപെടുന്ന ഖുര്‍ആന്‍ ജനങ്ങള്‍ക്കുള്ള ശമനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് 22-ാം സെഷന്റെ ഭാഗമായി ദുബായ് കെ.എം.സി.സി. അല്‍ വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണത്തില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു ഖലീല്‍ ഹുദവി.
ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ: സഈദ് അബ്ദുല്ല ഹാരിബ് ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി. പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഇബ്രാഹിം എളേറ്റില്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ മുട്ടുങ്ങല്‍, സൂപ്പി പാതിരിപ്പറ്റ, കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍, ഡോ: അന്‍വര്‍ അമീന്‍ ചേലാട്ട്, മുനീര്‍ വണ്‍ടുത്രീ തുടങ്ങിയവര്‍ സംബന്ധിച്ചു. സഫവാന്‍ ഹംസ ഖിറാഅത്ത് നടത്തി.



Recent News
  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി