updated on:2018-05-26 01:54 PM
'എം.ഐ.സി. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ ഉറവിടം'

www.utharadesam.com 2018-05-26 01:54 PM,
അബുദാബി: ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ കീഴിലുള്ള മത- ഭൗതിക സ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഉറവിടമാണെന്നും ഉത്തര മലബാറിലെ മത-ഭൗതിക വിദ്യാഭ്യാസ പുരോഗതിക്ക് എം.ഐ.സി. മാതൃകയാണെന്നും ആത്മശുദ്ധിക്ക് അറിവ് മുഖ്യ ഘടകമെന്നും കേന്ദ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായ യു.എം. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച യോഗത്തിലും ഇഫ്താര്‍ വിരുന്നിലും സംബന്ധിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ഐ.സി അബുദാബി ചാപ്റ്റര്‍ പ്രസിഡണ്ട് അഷ്‌റഫ് മൊവ്വല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്മാന്‍ അയ്യങ്കോല്‍, മുജീബ് മൊഗ്രാല്‍, അഷ്‌റഫ് പൂച്ചക്കാട്, സെഡ് എ. മൊഗ്രാല്‍, നൗഷാദ് മിഹ്‌റാജ് പ്രസംഗിച്ചു.
ഹനീഫ് പടിഞ്ഞാര്‍മൂല, സുലൈമാന്‍ കാനക്കോട്, അലി മാസ്തിക്കുണ്ട്, അഷ്‌റഫ് കീഴുര്‍, അസ്ഫുള്ള മേല്‍പറമ്പ , ഷാഫി നാട്ടക്കല്‍, അബ്ദുല്‍ റഹിമാന്‍ കമ്പള ബായാര്‍, ആബിദ് നാലാംവാതുക്കല്‍ സംബന്ധിച്ചു. അനീസ് മാങ്ങാട് സ്വാഗതവും ഉസ്മാന്‍ ബെള്ളിപ്പാടി നന്ദിയും പറഞ്ഞു.



Recent News
  ദുബായില്‍ കാസര്‍കോട് ചാമ്പ്യന്‍സ് ലീഗ് നാളെ

  കാസ്രോട്ടാറെ ബോള് കളി; സംഘാടക സമിതി രൂപീകരിച്ചു

  കാസര്‍കോട് സ്വദേശികളുടെ സംരംഭത്തിന് യു.എ.ഇ. ഇത്തിസലാത്ത് പുരസ്‌കാരം

  മലബാര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ പ്രതിഭാ സംഗമം നടത്തി

  ബി.എം.ബാവ ഹാജിക്ക് യാത്രയയപ്പ് നല്‍കി

  യു.എ.ഇ കളനാട് മഹല്‍ സംഗമം 29ന്

  ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിനം ആഘോഷിച്ചു

  ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി

  ലീഗ് സ്ഥാപക ദിനാഘോഷവും സ്വീകരണവും സംഘടിപ്പിച്ചു

  കെ.എം.സി.സി ക്രിക്കറ്റ് ഫെസ്റ്റ്; കാറഡുക്ക ജേതാക്കള്‍

  യാത്രയയപ്പ്

  ചെര്‍ക്കളം അബ്ദുല്ല സ്മാരക സോക്കര്‍ ലീഗ് സംഘടിപ്പിച്ചു

  യു.എ.ഇ കോപ്പ മീറ്റ് നാളെ

  സുഹൈര്‍ തളങ്കരയെ ആദരിച്ചു

  ഖത്തര്‍ കെ.എം.സി.സി ക്യാമ്പ് നടത്തി