updated on:2018-05-25 06:31 PM
എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

www.utharadesam.com 2018-05-25 06:31 PM,
ബംഗളൂരു: കര്‍ണ്ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ബംഗളൂരുവിലെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്ന എം.എല്‍.എ.മാരെ ഇന്ന് രാവിലെ വിധാന്‍ സഭയിലെത്തിച്ചു. രണ്ട് സ്വതന്ത്രരെ റാഞ്ചാന്‍ ബി.ജെ.പി ശ്രമം തുടരുന്നതിനാല്‍ അതീവ സുരക്ഷയോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ എം.എല്‍.എ.മാരെ പാര്‍പ്പിച്ചിരുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ. മാരെ നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും എം.എല്‍.എ. മാരെ എച്ച്.സി കുമാരസ്വാമിയും സന്ദര്‍ശിച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് ആദ്യം നടക്കുക. കുമാരസ്വാമി തന്നെ അഞ്ചു വര്‍ഷവും മുഖ്യമന്ത്രിയാവുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു.



Recent News
  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം

  സുള്ള്യയില്‍ അങ്കാരക്ക് തുടര്‍ച്ചയായ ആറാം ജയം

  എന്‍.എ. ഹാരിസിന് ഹാട്രിക് ജയം

  കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് 130ന് മുകളില്‍ സീറ്റുകളെന്ന് യെഡിയൂരപ്പ

  വോട്ടിങ് മെഷീന്‍ പണിമുടക്കിയപ്പോള്‍ വോട്ടര്‍മാര്‍ മടങ്ങി