updated on:2018-05-15 08:43 PM
ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

www.utharadesam.com 2018-05-15 08:43 PM,
മംഗളൂരു: കഴിഞ്ഞ തവണ ദക്ഷിണ കര്‍ണാടകയിലെ എട്ട് മണ്ഡലങ്ങളില്‍ ഏഴും തൂത്തുവാരിയ കോണ്‍ഗ്രസ് സീറ്റ് നില ഇത്തവണ മലക്കം മറിയുമ്പോള്‍ വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബെല്‍ത്തങ്ങാടി, മൂഡബിദ്രി, മംഗളൂരു, മംഗളൂരു സിറ്റി നോര്‍ത്ത്(സൂറത്ത്കല്‍), മംഗളൂരു സിറ്റി സൗത്ത് (മംഗളൂരു), മംഗളൂരു (ഉള്ളാള്‍), ബണ്ട്വാള്‍, പുത്തൂര്‍ എന്നിവ കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്നു. സംവരണ സീറ്റായിരുന്ന സുള്ള്യയില്‍ മാത്രമാണ് ബി.ജെ.പി.യുടെ എസ്. അങ്കാറ 2013 ല്‍ ആശ്വാസ ജയം നേടിയിരുന്നത്. കോണ്‍ഗ്രസ് ഏഴില്‍ നിന്ന് ഒന്നിലേക്കും ബി.ജെ.പി. ഒന്നില്‍ നിന്ന് ഏഴിലേക്കും എത്തുമ്പോള്‍ വന്‍ മരങ്ങളടക്കം കടപുഴകിയ കാഴ്ചയാണ് കാണുന്നത്. മുന്‍ മന്ത്രിമാരായ രമാനാഥ് റൈ, അഭയചന്ദ്രജയിന്‍ എന്നിവരും പരാജയപ്പെട്ടു. മംഗളൂരു നോര്‍ത്തില്‍ ബി.ജെ.പി. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന കൃഷ്ണ ജെ. പലേമാറിനെ ഒഴിവാക്കി ഭരത് ഷെട്ടിക്ക് സീറ്റ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസിലെ സിറ്റിംഗ് എം.എല്‍.എ. മൊയ്തീന്‍ ബാവക്ക് ഈസി വാക്കോവര്‍ ആവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കണക്കുകള്‍ തെറ്റിച്ചാണ് ഭരത് ഷെട്ടി ഭൂരിപക്ഷം നേടിയത്. ഇത്തവണ ഏറെ വിവാദമുയര്‍ത്തിയ മൂഡബിദ്രിയില്‍ ഉമാനാഥ് കോട്ടിയാനാണ് അഭയചന്ദ്ര ജയിനെ പരാജയപ്പെടുത്തിയത്. ഇവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായ്, എം.എല്‍.സി. ഐവാന്‍ ഡിസൂസ എന്നിവര്‍ സ്ഥാനാര്‍ത്ഥി കുപ്പായമണിഞ്ഞ് കാത്തിരുന്നെങ്കിലും ഒരിക്കല്‍ കൂടി അഭയചന്ദ്ര ജയിന് അവസരം നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇത് തിരിച്ചടിയായെന്നാണ് ഫലം നല്‍കുന്ന സൂചന.



Recent News
  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം

  സുള്ള്യയില്‍ അങ്കാരക്ക് തുടര്‍ച്ചയായ ആറാം ജയം

  എന്‍.എ. ഹാരിസിന് ഹാട്രിക് ജയം

  കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് 130ന് മുകളില്‍ സീറ്റുകളെന്ന് യെഡിയൂരപ്പ

  വോട്ടിങ് മെഷീന്‍ പണിമുടക്കിയപ്പോള്‍ വോട്ടര്‍മാര്‍ മടങ്ങി