updated on:2018-05-15 08:17 PM
കര്‍ണാടകയും ബി.ജെ.പി. തൂത്തൂവാരി

www.utharadesam.com 2018-05-15 08:17 PM,
ബംഗളൂരു: കര്‍ണാടകയും ബി.ജെ.പി തൂത്തുവാരി. കോണ്‍ഗ്രസിനെ പഞ്ചാബിലും പുതുച്ചേരിയിലും മാത്രമായി ഒതുക്കി കര്‍ണാടകയിലും ബി.ജെ.പി ആധിപത്യം സ്ഥാപിച്ചു. വോട്ടെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ 108 ഇടങ്ങളില്‍ ബി.ജെ.പി. മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസിന് 70 സീറ്റില്‍ മാത്രമേ മുന്നിലെത്താനായുള്ളു. ജനതാദള്‍ എസ് 40 സീറ്റില്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ ബി.ജെ.പി ലീഡ് നിലയില്‍ മുന്നിട്ട് നിന്നു. ലിംഗായത്ത് മേഖലയില്‍ മാത്രമല്ല മൈസൂരു, തീരദേശം, മധ്യമേഖല എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 50 ഓളം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമായി. ബി.ജെ.പിക്ക് കഴിഞ്ഞ തവണ 40 സീറ്റുകളാണ് ഉണ്ടായിരുന്നത്. മോദിക്കെതിരെ ഗുജറാത്തില്‍ അങ്കംകുറിച്ച് കരുത്ത് കാട്ടിയ രാഹുല്‍ ഗാന്ധിക്കും കര്‍ണാടകയിലെ തോല്‍വി വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബി.ജെ.പി കരുത്തറിയിച്ചു. മൈസൂരു മേഖലയില്‍ ജെ.ഡി.എസിനും കോണ്‍ഗ്രസിനുമായി സീറ്റുകള്‍ വിഭജിക്കപ്പെട്ടു. ശിക്കാരി പുരയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദ്യൂരപ്പ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിലെ ജി.ബി. മാലതേഷിനെ പരാജയപ്പെടുത്തി.
രാമനഗരയില്‍ ജെ.ഡി.എസിന്റെ സംസ്ഥാന മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാര സ്വാമി മുന്നിട്ടുനില്‍ക്കുന്നു.



Recent News
  യു.ടി ഖാദര്‍ വീണ്ടും കര്‍ണാടക മന്ത്രി

  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കാസര്‍കോടിന്റെ മരുമകന്‍

  കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു

  എം.എല്‍.എമാരെ എത്തിച്ചു; വിശ്വാസ വോട്ടില്‍ ചര്‍ച്ച തുടങ്ങി

  മംഗളൂരുവില്‍ മലയാളിയടക്കം രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു

  സര്‍ക്കാര്‍ ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ

  ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിനയായത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍

  ദക്ഷിണ കര്‍ണാടകയിലും ബി.ജെ.പി. ആധിപത്യം; കോണ്‍ഗ്രസിന്റെ മാനം കാത്തത് യു.ടി. ഖാദര്‍

  ചാമുണ്ഡേശ്വരിയില്‍ തോറ്റു; ബദാമിയില്‍ കരകയറി

  വമ്പന്‍മാരെ മലര്‍ത്തിയടിച്ച് മൂഡബിദ്രി, ബണ്ട്വാള്‍ മണ്ഡലങ്ങള്‍

  ഉഡുപ്പിയില്‍ രണ്ട് മന്ത്രിമാര്‍ക്കും പരാജയം

  സുള്ള്യയില്‍ അങ്കാരക്ക് തുടര്‍ച്ചയായ ആറാം ജയം

  എന്‍.എ. ഹാരിസിന് ഹാട്രിക് ജയം

  കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് 130ന് മുകളില്‍ സീറ്റുകളെന്ന് യെഡിയൂരപ്പ

  വോട്ടിങ് മെഷീന്‍ പണിമുടക്കിയപ്പോള്‍ വോട്ടര്‍മാര്‍ മടങ്ങി