updated on:2018-05-06 02:30 PM
പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

www.utharadesam.com 2018-05-06 02:30 PM,
മലയാളത്തിലെ യുവനടിയാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രയാഗ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചു.പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങി നിരവധി സിനിമകള്‍ പ്രയാഗയെ തേടി എത്തിയിരുന്നു. ദിലീപിനൊപ്പം നായികയായി അഭിനയിച്ച രാമലീലയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോളുകള്‍ താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്ന് പ്രായഗ തുറന്ന് പറഞ്ഞിരിക്കുകയാണ്.
പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെയാണെന്നാണ് പ്രയാഗയുടെ അഭിപ്രായം. അതുകൊണ്ട് അവരോട് നന്ദിയുണ്ട്. ഒരു താരത്തിന് അഭിനയത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വലിയ കഷ്ടപാടാണ്. എന്നാല്‍ ഈസിയായി ട്രോളുകള്‍ നമ്മളെ ചിരിപ്പിക്കുന്നവയാണ്. അതിര് വിടാതെയാണെങ്കില്‍ ട്രോളുകള്‍ കൊണ്ട് കുഴപ്പമൊന്നുമില്ലെന്നും നടി പറയുന്നു.



Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!