updated on:2018-05-02 01:52 PM
ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ഗോയത്

www.utharadesam.com 2018-05-02 01:52 PM,
ദില്ലി: വിജേന്ദര്‍ സിങ്ങിന് പിന്നാലെ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ മികവ് തെളിയിച്ച ഇന്ത്യയുടെ നീരജ് ഗോയത് ഏഷ്യന്‍ ബോക്‌സര്‍ ഓഫ് ദി ഇയര്‍ ബഹുമതി സ്വന്തമാക്കി. വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ വേള്‍ഡ് ബോക്‌സിങ് കൗണ്‍സില്‍ ഏഷ്യ ചാമ്പ്യനാണ് നീരജ്. 2011ല്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ അരങ്ങേറ്റം കുറിച്ചശേഷം നീരജ് രണ്ട് നോക്കൗട്ട് ഉള്‍പ്പെടെ ഒമ്പത് വിജയങ്ങള്‍ നേടിയിട്ടുണ്ട്. ബോക്‌സിങ് കൗണ്‍സില്‍ പുരസ്‌കാരത്തില്‍ അതീവ സന്തുഷ്ടനാണെന്ന് നീരജ് പറഞ്ഞു. വിജയങ്ങള്‍ തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിനായി കഠിനമായി പരിശീലിക്കുന്നുണ്ടെന്നും നീരജ് വ്യക്തമാക്കി. നീരജിന് പിന്നാലെ ഇന്ത്യയുടെ വികാസ് കൃഷനും പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് ചുവടുമാറുകയാണ്. കടുത്ത പരിശീലനം ആവശ്യമുള്ള പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ അമേച്വര്‍ രംഗത്തുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് പ്രതിഫലം ലഭിക്കുന്നുണ്ട്. തുടര്‍വിജയങ്ങള്‍ നേടി പേരെടുത്തുകഴിഞ്ഞാല്‍ ഓരോ മത്സരത്തിനും കോടികളാണ് പ്രതിഫലമായി ലഭിക്കുക. പ്രതിഫലവും പ്രശസ്തിയും മുന്നില്‍കണ്ടാണ് ഇന്ത്യന്‍ താരങ്ങളും പ്രൊഫണല്‍ രംഗത്തേക്ക് കൂടുമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുന്‍തിര ബോക്‌സര്‍മാര്‍ പ്രൊഫഷണല്‍ രംഗത്തേക്ക് മാറിക്കഴിഞ്ഞാല്‍ രാജ്യത്തിനുവേണ്ടി ഗെയിംസുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കില്ല.



Recent News
  കണ്ണീരായി മെസ്സി; നാണംകെട്ട് അര്‍ജന്റീന

  പൊരുതി നിന്ന് ഇറാന്‍; സ്‌പെയിന്‍ ജയിച്ചത് കഷ്ടിച്ച്

  പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി; ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

  ഹാട്രിക്കോടെ റൊണാള്‍ഡൊ തുടങ്ങി; സ്‌പെയിനിനെതിരായ മത്സരം സമനില

  മരിയ ഷറപ്പോവയുമായുള്ള മത്സരത്തില്‍ നിന്ന് സെറീന പിന്മാറി

  നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ

  ഫുട്‌ബോള്‍ അറീന സാക്ഷിയാകാന്‍ പോകുന്നത് ഛേത്രിയുടെ ചരിത്ര നിമിഷത്തിന്

  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ വിരമിച്ചു

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

  രാജസ്ഥാനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്വാളിഫയറില്‍ ഇടം നേടി

  പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

  രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

  ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

  സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം

  മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി