updated on:2018-04-11 01:42 PM
കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ്ങില്‍ ഇന്ത്യയുടെ മേരികോം ഫൈനലില്‍

www.utharadesam.com 2018-04-11 01:42 PM,
ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബോക്‌സിങ് 48 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എം.സി.മേരികോം ഫൈനലില്‍ കടന്നു. സെമിയില്‍ ശ്രീലങ്കയുടെ അനുഷ ദില്‍റുക്ഷിയെ പരാജയപ്പെടുത്തിയാണ് മേരികോമിന്റെ ഫൈനല്‍ പ്രവേശനം.
മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. അഞ്ച് തവണ ലോക ചാംപ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമാണ് മേരികോം. 39 കാരിയായ ദില്‍രുക്ഷിയെ 50 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്. ഉയരക്കൂടുതലുണ്ടെങ്കിലും മല്‍സരത്തില്‍ മേരികോമിനെതിരെ അത് പ്രയോജനപ്പെടുത്താന്‍ ദില്‍രുക്ഷിക്കായില്ല. അവസാന മൂന്നു മിനിറ്റില്‍ ദില്‍രുക്ഷി മികവു കാട്ടാന്‍ ശ്രമിച്ചെങ്കിലും പരിചയസമ്പത്തിന്റെ പോരാട്ടം കാഴ്ചവച്ച മേരി കോം വിജയം സ്വന്തമാക്കുകയായിരുന്നു.



Recent News
  കണ്ണീരായി മെസ്സി; നാണംകെട്ട് അര്‍ജന്റീന

  പൊരുതി നിന്ന് ഇറാന്‍; സ്‌പെയിന്‍ ജയിച്ചത് കഷ്ടിച്ച്

  പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി; ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

  ഹാട്രിക്കോടെ റൊണാള്‍ഡൊ തുടങ്ങി; സ്‌പെയിനിനെതിരായ മത്സരം സമനില

  മരിയ ഷറപ്പോവയുമായുള്ള മത്സരത്തില്‍ നിന്ന് സെറീന പിന്മാറി

  നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ

  ഫുട്‌ബോള്‍ അറീന സാക്ഷിയാകാന്‍ പോകുന്നത് ഛേത്രിയുടെ ചരിത്ര നിമിഷത്തിന്

  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ വിരമിച്ചു

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

  രാജസ്ഥാനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്വാളിഫയറില്‍ ഇടം നേടി

  പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

  രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

  ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

  ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ഗോയത്

  സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം