updated on:2018-04-10 02:38 PM
മറഡോണ മെയില്‍ വരും

www.utharadesam.com 2018-04-10 02:38 PM,
ടൊവിനോ തോമസ് ഇപ്പോള്‍ മലയാള സിനിമയിലെ വിജയതാരമാണ്. മായാനദിക്ക് ശേഷം താരത്തിന്റെ പുതിയ റിലീസാണ് മറഡോണ. പുതുമുഖ സംവിധായകനായ വിഷ്ണു നാരായണാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മെയ് മാസമാണ് റിലീസിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതോടൊപ്പം താരം പങ്കുവെച്ചു. കഥാപാത്രങ്ങളെക്കുറിച്ച് സൂചന നല്‍കുന്നതാണ് ഈ പോസ്റ്റര്‍. പുതുമുഖ നായിക ശരണ്യയാണ് ചിത്രത്തിലെ ഹീറോയിന്‍. ചെമ്പന്‍ വിനോദ്, ടിറ്റോ ജോസ്, കിച്ചു ടെല്ലാസ്, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ടൊവിനോ നായകനായ തരംഗവും തമിഴ് താരത്തിന്റെ സ്റ്റുഡിയോയിലാണ് നിര്‍മ്മിച്ചത്.