updated on:2018-04-10 02:19 PM
രാജസ്ഥാന്റെ തുടക്കം തോല്‍വിയോടെ; ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് വിജയം

www.utharadesam.com 2018-04-10 02:19 PM,
ഹൈദരാബാദ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വിയോടെ തുടക്കം. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒമ്പത് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സിനെ തറപറ്റിച്ചത്. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 126 റണ്‍സെന്ന വിജയലക്ഷ്യം 25 പന്തുകള്‍ ബാക്കി നില്‍ക്കെ സണ്‍റൈസേഴ്‌സ് മറികടന്നു. സണ്‍റൈസേഴ്‌സിനു വേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ അര്‍ധ സെഞ്ചുറി നേടി.
ടോസ് സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. എന്നാല്‍ മലയാളി താരം സഞ്ജു വി. സാംസണു മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങാനായത്. 42 പന്തുകള്‍ നേരിട്ട സഞ്ജു 49 റണ്‍സെടുത്ത് പുറത്തായി. അജിന്‍ക്യ രഹാനെ (13), രാഹുല്‍ ത്രിപദി (17), ശ്രേയസ് ഗോപാല്‍ (18) എന്നിവരൊഴികെ മറ്റാര്‍ക്കും രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടക്കാന്‍ പോലും കഴിഞ്ഞില്ല. ഹൈദരാബാദിനായി ഷാക്കിബ് അല്‍ ഹസന്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ഭുവനേശ്വര്‍ കുമാര്‍, സ്റ്റാന്‍ലേക്ക്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ വൃദ്ധിമാന്‍ സാഹയെ (5) തുടക്കത്തിലെ നഷ്ടമായതൊഴിച്ചാല്‍ മറ്റ് തിരച്ചടികളൊന്നും ഹൈദരാബാദിനുണ്ടായില്ല. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 77 റണ്‍സുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 36 റണ്‍സുമായി ധവാനു മികച്ച പിന്തുണയേകി.



Recent News
  കണ്ണീരായി മെസ്സി; നാണംകെട്ട് അര്‍ജന്റീന

  പൊരുതി നിന്ന് ഇറാന്‍; സ്‌പെയിന്‍ ജയിച്ചത് കഷ്ടിച്ച്

  പെനാല്‍റ്റി പാഴാക്കി പെറു പരാജയം ഏറ്റുവാങ്ങി; ക്രൊയേഷ്യക്ക് രണ്ട് ഗോള്‍ ജയം

  ഹാട്രിക്കോടെ റൊണാള്‍ഡൊ തുടങ്ങി; സ്‌പെയിനിനെതിരായ മത്സരം സമനില

  മരിയ ഷറപ്പോവയുമായുള്ള മത്സരത്തില്‍ നിന്ന് സെറീന പിന്മാറി

  നൂറാം മത്സരത്തില്‍ ഛേത്രിക്ക് ഇരട്ട ഗോള്‍; കെനിയയെ തകര്‍ത്ത് ഇന്ത്യ

  ഫുട്‌ബോള്‍ അറീന സാക്ഷിയാകാന്‍ പോകുന്നത് ഛേത്രിയുടെ ചരിത്ര നിമിഷത്തിന്

  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് പ്രിയങ്കരനായ ജോണ്‍ ഒഷേ വിരമിച്ചു

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

  രാജസ്ഥാനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ക്വാളിഫയറില്‍ ഇടം നേടി

  പഞ്ചാബിനെതിരെ മുംബൈക്ക് മൂന്നു റൺസ് ജയം

  രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

  ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

  ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ നീരജ് ഗോയത്

  സണ്‍റൈസേഴ്‌സിന്13 റണ്‍സ് വിജയം