updated on:2018-03-31 06:05 PM
ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

www.utharadesam.com 2018-03-31 06:05 PM,
കാസര്‍കോട്: തിരുവനന്തപുരം ചെങ്കല്‍ചൂള കോളനിയില്‍ ആക്രമണം നടത്തി കടന്നു കളഞ്ഞ കാസര്‍കോട്ടുകാരനെ തേടി ഒരു സംഘം കാസര്‍കോട്ടെത്തി. എറണാകുളത്തെയും തൃശൂരിലെയുമൊക്കെ ഗുണ്ടാസംഘങ്ങളെയും കൂട്ടുപിടിച്ചാണ് അവരുടെ വരവ്. കാസര്‍കോട് മേല്‍പറമ്പില്‍ ഇന്ന് രാവിലെ ചിത്രീകരണം തുടങ്ങിയ 'പടയോട്ടം' എന്ന ചിത്രീകരണത്തിന്റെ പ്രമേയമാണ് പറഞ്ഞു വരുന്നത്. ജയസൂര്യ നായകനായ ക്യാപ്റ്റന്‍ അടക്കം നിരവധി ചിത്രങ്ങളില്‍ സഹ സംവിധായകനായ റഫീഖ് ഇബ്രാഹിമിന്റെ കന്നി സംവിധാന സംരംഭമായ പടയോട്ടത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണമാണ് കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുന്നത്. മേല്‍പറമ്പിലെ ഗ്രാന്റ് റസ്റ്റോറന്റിലാണ് കാസര്‍കോട്ടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, ഇന്ത്യന്‍ കോഫി ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണമുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ബിജുമേനോന്‍, ബൈജു കുറുപ്പ്, ദിലീപ് പോത്തന്‍, ഹരീഷ് കണാരന്‍ തുടങ്ങിയ മികച്ച താര നിര തന്നെ അണിനിരക്കുന്ന ചിത്രം ഒരു ഗാങ്സ്റ്റര്‍ കോമഡിയാണ്. അജയ് രാഹുല്‍- അരുണ്‍ എ.ആര്‍. കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാംഗ്ലൂര്‍ഡെയ്‌സ്, കാടുപൂക്കുന്ന നേരം, മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയവക്ക് ശേഷം വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ നാലാമത് ചിത്രമാണിത്. സംഗീതം പ്രശാന്ത് പിള്ളെയും ഛായാഗ്രഹണം അഭിലാഷ് ശങ്കറും എഡിറ്റിംഗ് രതീഷ് രാജും ഗാനരചന ഹരിനാരായണനും കലാസംവിധാനം സാബു മോഹമിം നിര്‍വ്വഹിക്കുന്നു. ബിജുമേനോന്‍ ആദ്യമായി തിരുവനന്തപുരം സ്ലാംഗിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാസര്‍കോട്ടുകാരനായ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നതെന്നതിനാല്‍ ദിലീപ് പോത്തന്റെ ഫഹദ് ചിത്രം 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും ' എന്ന ചിത്രത്തിന് ശേഷം കാസര്‍കോടന്‍ ഭാഷ ഒരിക്കല്‍ കൂടി വെള്ളിത്തിരയില്‍ സാന്നിധ്യം അറിയിക്കുകയാണ്.Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!