updated on:2018-03-26 08:48 PM
സ്റ്റേഡിയം സ്‌ക്വയര്‍: തുല്യ പങ്കാളിത്തം സ്വീകാര്യം -നഗരസഭാ അധ്യക്ഷ

www.utharadesam.com 2018-03-26 08:48 PM,
കാസര്‍കോട്: സ്റ്റേഡിയം സ്‌ക്വയറിന്റെ പ്രയോജനം എത്രയും പെട്ടെന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്നും വിഷയത്തില്‍ കാസര്‍കോട് നഗരസഭയുടെ നിലപാട് പോസിറ്റീവാണെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാല്‍ നടത്തിപ്പിന്റെ കാര്യത്തില്‍ അര്‍ഹമായ പങ്കാളിത്തം ലഭിക്കേണ്ടതുണ്ട്. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ടൂറിസം വകുപ്പ് തുക വിനിയോഗിച്ചു എന്നത് കൊണ്ട് ഇത് ഇല്ലാതാകുന്നില്ല. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യും മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയും മന്ത്രിമാരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഫണ്ട് അനുവദിച്ചത്. പിന്നീട് നഗരസഭക്ക് കുറവും ഡി.ടി.പി.സി.ക്ക് കൂടുതല്‍ വരുമാന പങ്കാളിത്തമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അത് സ്വീകാര്യമായിരുന്നില്ല. വിഷയം രമ്യമായി പരിഹരിക്കണമെന്നത് കൊണ്ടാണ് തുല്യ പങ്കാളിത്തം എന്ന നിര്‍ദ്ദേശം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്. ഇക്കാര്യം ഡി.ടി.പി.സി.യെ രേഖാ മൂലം നേരത്തെ അറിയിച്ചിട്ടുണ്ട്. അതിന് മറുപടി ലഭിച്ചിട്ടില്ല. ആവശ്യമെങ്കില്‍ നടത്തിപ്പ് ചുമതല നഗരസഭ തന്നെ ഏറ്റെടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നതായും ബീഫാത്തിമ പറഞ്ഞു.
Related News
Recent News
  എന്‍.എം.സി.സിയുടെ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ഡോ. എം.കെ. കുമ്പളയുടെ പുസ്തകം പ്രകാശനം ചെയ്തു

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍