updated on:2018-02-25 06:33 PM
ഇന്ത്യ സ്‌കില്‍സ് കേരള; മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം

www.utharadesam.com 2018-02-25 06:33 PM,
കാസര്‍കോട്: കേരള സര്‍ക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി തൊഴില്‍ മേഖലകളില്‍ നിന്നുള്ള യുവപ്രതിഭകളെ കണ്ടെത്തുന്നതിന് ഇന്ത്യ സ്‌കില്‍സ് കേരള 2018 എന്ന പേരില്‍ മത്സരം നടത്തുന്നു. 20ഓളം മത്സര വിഭാഗങ്ങളില്‍ പ്രാഥമിക മേഖല സംസ്ഥാന തല മത്സരങ്ങള്‍ക്ക് ംംം.ശിറശമസെശഹഹസെലൃമഹമ.രീാ എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 7ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ജില്ലാതല മത്സരം മാര്‍ച്ച് 15 മുതല്‍ 17 വരെയും സോണല്‍ ലവല്‍ മത്സരം ഏപ്രില്‍ 9 മുതല്‍ 13 വരെയും സംസ്ഥാനതല മത്സരം ഏപ്രില്‍ 28 മുതല്‍ 30 വരെയും നടക്കും. ഇന്ത്യ സ്‌കില്‍സ് കേരള 2018 എന്ന മത്സരത്തിന്റെ മുന്നോടിയായി ജില്ലയില്‍ നിന്ന് ആരംഭിക്കുന്ന ഉത്തരമേഖലാ വാഹന വിളംബര ജാഥ ഐ.ടി.ഐ കാമ്പസില്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ. പി.ടി.എ പ്രസിഡണ്ട് ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍. ചന്ദ്രശേഖരന്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഫിലോമിന ജെഫി ജെന്നിഫര്‍ നന്ദിയും പറഞ്ഞു.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്