സത്യവും അസത്യവും പോരടിച്ച ബദര്‍....
മദീനയില്‍ നിന്ന് നേരെപോയത് ബദര്‍ യുദ്ധം നടന്ന രണഭൂമിയിലേക്കാണ്. ഒരു റമദാന്‍ 17ന് മൂന്നിരട്ടിയിലധികം വരുന്ന ശത്രുപക്ഷത്തിന് നേരെ ഈമാനാകുന്ന വിശ്വാസത്തിന്റെ വജ്രായുദ്ധംകൊണ്ട് ചെറുത്തുതോല്‍പ്പിച്ച യുദ്ധം ബദര്‍. നോമ്പുനോറ്റ 313 ഇസ്ലാമിന്റെ സേനാനികള്‍ നബി തങ്ങള്‍ക്കൊപ്പം പോരാടിയ മണ്ണ്. സത്യവും അസത്യവും ഏറ്റുമുട്ടിയ പുണ്യമണ്ണ്. ബദര്‍ ശുഹദാക്കളായ 13 പേര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം.
ആയുധങ്ങളോ കുതിരകളോ ഒട്ടകങ്ങളോ ഇല്ലാതെ വളരെ ക്ഷീണിതരായാണ് ബദറിലേക്ക് നബിതങ്ങളും സഹാബാക്കളും എത്തുന്നത്. ബദറിന് സമീപം ചുറ്റുംകാണുന്ന പാറക്കൂട്ടമുണ്ട്. ഇതിലായിരുന്നു മുസ്ലിം സൈന്യത്തെ സഹായിക്കാന്‍ അല്ലാഹു മലക്കുകളെ ഇറക്കിയത്.
നിര്‍ണ്ണായക നിമിഷങ്ങള്‍, സത്യവും അസത്യവും തമ്മില്‍ മുഖത്തോട് മുഖം നില്‍ക്കുന്നു. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പടഹധ്വനി. മുസ്ലിം സൈന്യത്തിന്റെ നേതൃത്വം നബിതങ്ങള്‍ പിതൃവ്യനായ ഹംസ (റ)യെയാണ് ഏല്‍പ്പിച്ചത്.
ബദറില്‍ വെള്ളം കിട്ടാവുന്ന സ്ഥലങ്ങളെല്ലാം അബൂജഹല്‍ കയ്യടക്കി. എന്നാല്‍ കണക്കുകൂട്ടലുകളെ തെറ്റിച്ച് അല്ലാഹു മഴ വര്‍ഷിപ്പിക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ട് ഒരു കുതിരയില്‍ കയറി അസ്‌വദ് എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കിലും അഹങ്കാരം നിറഞ്ഞിരുന്നു. മഹാനവര്‍കളായ ഹംസ (റ) നേരെയാണ് അസ്‌വദ് ചാടിയത്. ശക്തമായ പോരാട്ടം. ഹംസ (റ) ഖണ്ഡഗമൊന്ന് ചുഴറ്റി. വെട്ടുകൊണ്ടത് അസ്‌വദിന്റെ കാല്‍മുട്ടിലായിരുന്നു. വീണ്ടും എണീക്കുന്നതിന് മുമ്പ് ഒറ്റവെട്ട്. ആ അഹങ്കാരി മരിച്ചുവീണു. അബൂജഹലും സൈന്യവും ഞെട്ടി. വെല്ലുവിളിച്ച് ഇറങ്ങിവന്നത് ഉത്ത്ബത്ത, ശൈബത്ത്, വലീദ് എന്നിവരായിരുന്നു.
'ഞങ്ങളോട് എതിരിടാന്‍ ചുണയുള്ളവര്‍ മുന്നോട്ട് വരണം'- അവര്‍ വീമ്പിളക്കി.
അതാ നബിതങ്ങളുടെ അനുമതിയോടെ ഈ മൂന്ന് മല്ലന്മാരെ എതിരിടാന്‍ പോര്‍കളത്തില്‍ ഇറങ്ങിയത് അന്‍സാരികളായ അബ്ദുല്ലാഇബ്‌നു റവാഹ്, മുഅവ്വദ്ബ്‌നു ഹാരിസ്, ഔഫ്ബ്‌നു ഹാരിസ് (റ) എന്നിവരായിരുന്നു. ഇവരുടെ മുന്നേറ്റം കണ്ട ഖുറൈശികള്‍ പകച്ചു. 'നോക്കു നിങ്ങള്‍ മദീനക്കാരാണ്. നിങ്ങളോട് ഞങ്ങള്‍ക്ക് ശത്രുതിയില്ല. മക്കക്കാരെയാണ് ഞങ്ങള്‍ക്ക് ആവശ്യം. അവരാണ് ഞങ്ങളുടെ ബദ്ധ ശത്രുക്കള്‍. ഹംസയേയാണ് ഞങ്ങള്‍ക്ക് വേണ്ടത്. എവിടെയാണ് ഒളിച്ചിരിക്കുന്നത്'. ഖുറൈശികള്‍ വിളിച്ചുപറഞ്ഞു.
ഇവരുടെ വീരവാദം കേട്ട നബിതങ്ങള്‍ മൂന്ന് അന്‍സാറുകളേയും മടക്കി വിളിച്ചു.
അസ്‌വദുമായുള്ള പോരാട്ടത്തില്‍ അല്‍പം അവശനായിരുന്ന ഹംസ (റ) ശത്രുക്കളുടെ വെല്ലുവിളികള്‍ കേട്ടു. സിരകളില്‍ ഈമാനികാവേശം തുടിച്ചു. നബി തങ്ങളുടെ അനുമതി വാങ്ങി.
പ്രിയപ്പെട്ട കൂട്ടുകാരായ അലിയ്യുബ്‌നു അബീത്വാലിബ്, ഉബൈദ (റ) എന്നിവരെ വിളിച്ച് ഹംസ പോര്‍ക്കളത്തില്‍ ഇറങ്ങി.
'നബിയേയും പ്രസ്ഥാനത്തേയും നശിപ്പിക്കാനുള്ള നിങ്ങളുടെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്. ഇവിടെ സത്യപ്രസ്ഥാനം വളര്‍ന്നു പന്തലിക്കും'- ഹംസ (റ) പറഞ്ഞതോടെ ഉത്ത്ബത്തിനും കൂട്ടര്‍ക്കും കോപം ഇരട്ടിക്കുകയായിരുന്നു. ഇത് കേട്ടതോടെ സത്യമെന്നും ശാശ്വതമെന്നും കൊട്ടിഘോഷിക്കുന്ന പ്രസ്താനത്തെ ഈ ബദറിന്റെ മണ്ണില്‍ ഞങ്ങള്‍ കുഴിച്ചുമൂടും. ലാത്ത, ഉസ്സ, ഹുബ്‌ല, വദ്ദ്, സവാത്ത് തുടങ്ങിയ ഞങ്ങളുടെ ആയിരമായിരം ദൈവങ്ങള്‍ സഹായത്തിനുണ്ട്. അഹങ്കാരത്തോടെ വിളിച്ചുപറഞ്ഞതോടെ ഹംസ (റ) ശൈബത്തിന് നേരേയും ഉബൈദത്ത് (റ), ഉത്ത്ബത്തിന് നേരേയും അലി(റ) വലീദിന് നേരെയും പാഞ്ഞടുത്തു.
ഹംസ (റ) പാഞ്ഞടുക്കുന്നത് കണ്ട് ഉത്ത്ബത്ത് വാളുകൊണ്ട് ആഞ്ഞെങ്കിലും ഹംസ (റ) തടുക്കുകയായിരുന്നു.
ദീര്‍ഘനേരത്തെ പോരാട്ടത്തിന് ശേഷം ശൈബത്തിനെ ഹംസ (റ) കൊലപ്പെടുത്തി. തക്ബീര്‍ ധ്വനികള്‍ മുഴങ്ങി.
ശത്രുക്കള്‍ക്കേറ്റ രണ്ടാമത്തെ ആഘാതം.
അലി (റ) വലീദിന് നേരെ പൊരുതുകയാണ്. ഇതിനിടയില്‍ ചതിപ്രയോഗത്തിലൂടെ വലീദ് പരാജയപ്പെടുത്താനുള്ള നീക്കമറിഞ്ഞ അലി (റ) ഗര്‍ജ്ജിച്ചു. ഒരു നിമിഷം പകച്ച വലീദിന്റെ പിരടി നോക്കി ഒറ്റവെട്ട്. വീണ്ടും തക്ബീര്‍ ധ്വനികള്‍.
മറ്റൊരു വശത്ത് ഉബൈദത്തും (റ) ഉത്ത്ബത്തും പോരടിക്കുകയാണ്. രണ്ടുപേരും പരസ്പരം വെട്ടി. ഒരേ സമയത്ത് പടക്കളത്തില്‍വീണു. ഉബൈദത്ത് അവശനാണെന്ന് കണ്ട ഹംസ, അലി (റ) ഓടിച്ചെന്ന് ഉത്ത്ബത്തിന്റെ കഥ കഴിച്ചു.
തുടയ്‌ക്കേറ്റ മാരകമായ മുറിവ് ഉബൈദി(റ)നെ തീര്‍ത്തും അവശനാക്കി. ഹംസ, അലി (റ) കൂടി അദ്ദേഹത്തെ ചുമന്നുകൊണ്ട് മുസ്ലിംകളുടെ താവളത്തിലെത്തിച്ചു.
മുറിവില്‍ നിന്നും ധാരമുറിയാതെ ചോര ഒലിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് അന്ത്യം അടുത്തിരിക്കുന്നത് പോലെ തോന്നി. നബി തങ്ങളോട് ചോദിച്ചു.
'നബിയെ എനിക്ക് വലിയ മോഹമായിരുന്നു പടര്‍കളത്തില്‍ നിന്ന് ശഹീദാകണമെന്ന്. എനിക്ക് അതിന് സാധിച്ചില്ല. ശഹീദന്മാരുടെ പ്രതിഫലമെങ്കിലും എനിക്ക് ലഭിക്കുമോ?
ഇതുകേട്ടതോടെ നബി തങ്ങള്‍ സാന്ത്വനിപ്പിച്ചു.
ഉബൈദത്തെ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അടര്‍കളത്തില്‍ നിന്നുണ്ടായ മുറിവ് കാരണം മരിച്ചാല്‍ ശുഹദാക്കളുടെ പ്രതിഫലം ലഭിക്കും.
ബദര്‍ യുദ്ധം കഴിഞ്ഞ് സഫ്‌റായില്‍ വെച്ചാണ് ഉബൈദത്ത് ശഹീദാവുന്നത്.
ശത്രുപക്ഷത്തെ നാല് ശക്തരായ പോരാളികളെയാണ് മുസ്ലിംപക്ഷം വകവരുത്തിയത്.
വീണ്ടും പോരാട്ടം ചൂടുപിടിച്ചു.
'മുഹമ്മദേ, നിന്റെ നശിച്ച മാര്‍ഗ്ഗത്തില്‍ എന്റെ പ്രിയപ്പെട്ട പിതാവിനെ നീ തളച്ചിട്ടിരിക്കുകയാണോ?' ഇത് കേട്ടതോടെ എല്ലാവരും നോക്കി അബൂബക്കര്‍ സിദ്ദീഖ് (റ)യുടെ മകനായ അബ്ദുല്‍ കഅ്ബായിരുന്നു അത്. തന്റെ മകന്‍ അടര്‍കളത്തില്‍ ഇറങ്ങി വെല്ലുവിളിക്കുന്നത് കണ്ട് അടങ്ങിയിരിക്കാന്‍ സിദ്ദീഖ് (റ)വിന് കഴിഞ്ഞില്ല. മകനോട് എതിരിടാന്‍ വാളെടുത്തപ്പോള്‍ നബിതങ്ങള്‍ വിലക്കുകയായിരുന്നു.
'അവന്‍ ഭാവിയില്‍ നമ്മുടെ പക്ഷത്ത് വരും.' നബി തങ്ങള്‍ പറഞ്ഞു. (പിന്നീട് കഅ്ബ് അബ്ദുല്‍റഹ്മാന്‍ എന്ന പേരില്‍ ഇസ്ലാംമതം ആശ്ലേഷിച്ചു).
യുദ്ധംമുറുകി. മുസ്ലിംകള്‍ ഖുറൈശി പടയാളികള്‍ക്കിടയില്‍ നുഴഞ്ഞുകയറി. അവരെ കുതിരപ്പുറത്ത് നിന്നും ഒട്ടകപുറത്ത് നിന്നും തള്ളിവീഴ്ത്തി. ആയുധങ്ങള്‍ പിടിച്ചുവാങ്ങി. ആവേശത്തോടെ സഹാബികള്‍ മുന്നേറി.
എല്ലാ വീര്യവും ചോര്‍ന്ന അബൂജഹലിനെ സഹായിക്കാന്‍ ഇബ്‌ലീസ് വേഷം കെട്ടി എത്തിയപ്പോള്‍ ശത്രുസൈന്യം ആവേശത്തോടെ വീണ്ടും പൊരുതാന്‍ തുടങ്ങി.
പിശാച്ചുക്കളുടെവരവ് മനസ്സാലാക്കിയ നബി തങ്ങള്‍ അല്ലാഹുവിനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
മുസ്ലിംസൈന്യത്തെ സഹായിക്കാന്‍ അല്ലാഹു മലക്കുകളെ ഇറക്കി. ഇത് മുസ്ലിംകള്‍ക്ക് ശക്തിപകര്‍ന്നു.
ഹംസ(റ) അടുത്തേക്ക് പാഞ്ഞടുത്ത അബ്ദുല്‍ ഖുബൈസ്, സിബാഅ്, ഇബ്‌നു മുഗീറ എന്നിവരെ നേരിട്ടു.
കണ്ണടച്ച് തുറക്കും മുമ്പ് മൂന്നുപേരുടേയും ശിരസ്സുകള്‍ മണ്ണില്‍ പതിച്ചു. ഇതിനിടയില്‍ അലി(റ)യെ 14 പേര്‍ വളഞ്ഞു. അലി(റ) ഗര്‍ജ്ജനം മുഴക്കി നേരിട്ടു. പലരുടേയും തലകള്‍ നിലത്ത് കിടന്ന് പിടഞ്ഞു.
സഫ്‌വാനെ (റ) ഒരു കൂട്ടം ശത്രുക്കള്‍ പിടിച്ചുവച്ചിരിക്കുന്നത് കണ്ട് ഹംസ (റ) പാഞ്ഞടുത്ത് മോചിപ്പിച്ചു. ഇതിനിടയില്‍ ഉമൈറിന്റെ (റ) വലതുകരം പോരാട്ടത്തിനിടയില്‍ നഷ്ടമായി. അത് വകവെക്കാതെ പോരാടിയെങ്കിലും ഒടുവില്‍ ആ മഹാന്‍ അടര്‍കളത്തില്‍ ശഹീദാവുകയായിരുന്നു.
അമ്മാര്‍ (റ), ദുശ്ശിമാലൈനി (റ) ഇവര്‍ക്ക് ചവളയെന്ന ഒറ്റ ആയുധമാണുണ്ടായത്. കഴിയുന്നത്രെ പോരാടി. അലിയ്യുബ്‌നു ഉമ്മയ്യ, ആമിര്‍, യസീദ്, ഹാരിസ് എന്നീ ഖുറൈശികളെ വീഴ്ത്തി രണ്ടുപേരും ശഹീദായി. ബിലാല്‍ (റ), ഇബ്‌നു മുലൈസിനെ വധിച്ചു. അന്‍സാരി (റ) അബ്ദുല്‍ മസാമീനെയും വധിച്ചു. മിഹ്ജത്ത് (റ) ബദര്‍ കളത്തില്‍ ശഹീദായി.
മുസ്ലിംസൈന്യം അല്ലാഹുവിന്റെ മലക്കുകളുടെ സഹായത്തോടെ മുന്നേറിയതോടെ അബൂജഹലിനെ സഹായിക്കാനെത്തിയ ഇബ്‌ലീസും അവന്റെ സൈന്യവും ഭീതിയോടെ ഓടാന്‍ തുടങ്ങിയതോടെ മുസ്ലിംകള്‍ക്ക് മനോവീര്യം ഉണ്ടാക്കി. സഹാബികള്‍ തങ്ങളുടെ ഖണ്ഡഗമുയര്‍ത്തുമ്പോള്‍ ശത്രുക്കള്‍ ശിരസ്സറ്റ് താഴെ വീണത് മലക്കുകളുടെ സഹായത്തോടെയായിരുന്നു.
രണ്ടാങ്കണം മുസ്ലിംകളുടെ പിടിയിലമര്‍ന്നുകഴിഞ്ഞിരുന്നു. നബി തങ്ങള്‍ ഒരു പിടിമണ്ണ് വാരി അതില്‍ ഖുര്‍ആന്‍ സൂക്തംഓതി. ശത്രുക്കളുടെ കണ്ണിലേക്ക്... അവരുടെ കണ്ണില്‍പെട്ടതോടെ സഹാബികളോട് മുന്നോട്ട് നീങ്ങാനും ശത്രുക്കളോട് കീഴടങ്ങാനും നബി ആജ്ഞാപിച്ചു.
ശത്രുപക്ഷത്തിന്റെ വാളുകളും കുന്തങ്ങളും കുതിരകള്‍ ഒട്ടകങ്ങളും മുസ്ലിംകളുടെ പിടിയിലായി.
ഇതിനിടയില്‍ അബൂജഹലിന്റെ അടുക്കല്‍ മുആദ്ബിനു ഉമൈര്‍ (റ) ഓടി അടുത്തു. അവര്‍ ഏറ്റുമുട്ടി. അബൂജഹലിന് ശക്തമായ കുത്തേറ്റു. ബദറില്‍ ഇറങ്ങിയ മീക്കായീല്‍ (അ) മലക്കായിരുന്നു കുത്തേല്‍പ്പിച്ചത്. അബൂജഹല്‍ വീണു. തക്ബീര്‍ ധ്വനികള്‍ മുഴങ്ങി.
ലോകം മുഴുവനും വെട്ടിപ്പിടിച്ചവെന്ന അഹങ്കാരവുമായി നടന്ന അബൂജഹല്‍ അതാ ബദറിന്റെ വിരിമാറില്‍ കിടക്കുകയാണ്.
ഖുറൈശിപട ചിതറിച്ചിതറി യോടി.
അബൂജഹലെവിടെ അയാളെ കൊലപ്പെടുത്തിയോ? നബി തങ്ങളുടെ ചോദ്യം കേട്ട മുആദ്ബിനു ഉമൈര്‍ (റ) ആവേശത്തോടെ പറഞ്ഞു.
ഞാന്‍ ശരിപ്പെടുത്തി.
അയാളുടെ ജഡമെവിടെ. ഇത് കേട്ടതോടെ സഹാബികള്‍ അടര്‍കളത്തിലേക്ക് ഓടി.
ശവങ്ങള്‍ കിടക്കുന്നതിനിടയില്‍ തിരഞ്ഞു. അതാ മുറിവേറ്റ് പിടയുന്ന അബൂജഹല്‍ കഥ കഴിഞ്ഞെന്ന് കരുതുന്ന അബൂജഹലിന്റെ ശരീരം ഇബ്‌നു മസ്ഊദ് (റ) മലര്‍ത്തിയിട്ടു.
'എടാ നിന്റെ ഗര്‍വ്വ് ഇനിയും അവസാനിച്ചിട്ടില്ലേ' നെഞ്ചിലിരുന്ന് മസ്ഈദ് ചോദിച്ചു.
എന്റെ നെഞ്ചില്‍ കയറി ഇരിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു.
അബൂജഹലിന്റെ ചോദ്യം കേട്ടതോടെ മസ്ഊദ് പറഞ്ഞു. നീ മരിക്കാന്‍ പോവുകയാണ് ഇനിയെങ്കിലും സത്യം അംഗീകരിച്ചുകൂടെ. എന്നാല്‍ അബൂജഹല്‍ അപ്പോഴും അഹങ്കാരത്തിലായിരുന്നു. 'നീ എന്റെ കഴുത്ത് എന്റെ വാളുകൊണ്ട് തന്നെ മുറിക്കണം, നീട്ടിമുറിക്കണം എന്റെ ശിരസ്സ് കണ്ട് മുഹമ്മദ് പേടിച്ചുവിറക്കണം'. ആ അഹങ്കാരിയുടെ കഴുത്ത് മസ്ഊദ് നീട്ടിമുറിക്കുകയായിരുന്നു.
യുദ്ധം കഴിഞ്ഞ് താവളത്തില്‍ തമ്പടിച്ച നബിതങ്ങളുടെ സ്വഹാബാക്കളും അല്ലാഹുവിനെ സ്തുതിക്കുകയും പുലരുവോളം നിസ്‌കരിക്കുകയും ചെയ്തു. ബദര്‍ യുദ്ധത്തോടെ ഇസ്ലാമിന്റെ ശക്തി ഒന്നുകൂടി വര്‍ദ്ധിച്ചു. തടവുകാരില്‍ നിന്ന് ദ്രവ്യം നല്‍കി മോചിതരായ പലരും പിന്നീട് മദീനയില്‍ എത്തി ഇസ്ലാംമതം വിശ്വസിക്കുകയായിരുന്നു.
Shafi Theruvath
writerOther Articles

  മറഞ്ഞത് പ്രവാസികളായ നാട്ടുകാര്‍ക്ക് തണലേകിയ ബി.എ മാഹിന്‍

  സുരേഷ് ഗോപി ജ്യേഷ്ഠതുല്യന്‍ വോട്ട് ചോദിച്ചത് എന്റെ കടമ-ബിജുമേനോന്‍

  ബാബുവും ഞാനും പിന്നെ പൊന്നരഞ്ഞാണവും...

  മാമാങ്കവുമായി മമ്മുട്ടി എത്തുന്നു

  പാട്ട് നിര്‍ത്തി പറന്നകന്നു 'മിഹ്‌റാജ് രാവിലെ കാറ്റ്....'

  പതിവു തെറ്റിച്ച് മത്സരിച്ച് വോട്ട് ചെയ്ത് താരങ്ങള്‍

  പെരുവഴിയിലേക്ക് തള്ളിവിട്ട ഒരമ്മയുടെ കഥയുമായി 'നോവ്'

  5 ദിവസം കൊണ്ട് 10 കോടി; ബാലന്‍ വക്കീല്‍ ഹിറ്റിലേക്ക്...

  ഈ പുരസ്‌ക്കാരം എന്നെ സ്‌നേഹിച്ചവര്‍ക്ക്: പത്മഭൂഷണെക്കുറിച്ച് മോഹന്‍ലാല്‍

  നഷ്ടം നിര്‍മ്മാതാക്കള്‍ക്ക്: ബോക്‌സോഫീസില്‍ വീണത് 114 ചിത്രങ്ങള്‍

  ക്രിസ്തുമസ് നവവത്സരത്തിന് യുവതാര ചിത്രങ്ങള്‍

  ഒടിയന്‍ തീയേറ്ററുകളില്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍

  രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

  കട്ടപ്പനയില്‍ നായകന്‍ ആകേണ്ടിയിരുന്നത് മറ്റൊരു നടന്‍ വെള്ളിപ്പെടുത്തലുമായി വിഷ്ണു

  ഓട്ടര്‍ഷ വിശേഷവുമായി സുജിത് വാസുദേവ്...