പാഠംപകര്ന്ന് 50 വര്‍ഷം
കഴുത്തില്‍ സ്റ്റെതസ്കോപ്പും തൂക്കിയിട്ട് ആസ്പത്രി വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഡോക്ടറുടെ ചിത്രം അഹ്മദ് ഹുസൈന് എന്ന കുഞ്ഞിളം പ്രായക്കാരന്റെ ഹൃദയത്തില്‍ മുളപ്പിച്ചത് മറ്റാരുമല്ല, സ്വപ്നങ്ങളെ കൈപിടിച്ച് നടക്കാന്‍ പടിപ്പിച്ച, പഴയ കൂഡ്ലു ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് കൂടിയായ വാപ്പ സി.എച്ച് അബ്ദുല്ലയായിരുന്നു.
ചുറ്റുവട്ടത്ത് നിന്നും വീട്ടുകാരും കൂട്ടുകാരും 'ഡോക്ടറെ' എന്ന് വിളിക്കുന്നത് കേട്ടാണ് അഹ്മദ് ഹുസൈന് വളര്‍ന്നത്. സാന്പത്തിക ശേഷിയുള്ള കുടുംബത്തില്‍ പിറന്നുവെന്നതും പഠിക്കാന്‍ മിടുക്ക് കാട്ടിയിരുന്നുവെന്നതും തോളത്ത് തട്ടി പ്രോത്സാഹിപ്പിക്കാന്‍ കുടുംബത്തില്‍ ഒരുപാട്പേരുണ്ടായിരുന്നുവെന്നതും ഡോക്ടറാവാനുള്ള അഹ്മദ് ഹുസൈന് എന്ന ബാലന്റെ സ്വപ്നങ്ങള്‍ക്ക് പിന്നെയും ചിറക് മുളപ്പിച്ചു.
എന്നാല്‍, ഡോക്ടറിലേക്കുള്ള ദൂരമെണ്ണി കാത്തിരുന്ന അഹ്മദ് ഹുസൈന് ഡോക്ടറായില്ല; പകരം ഈ ചേരങ്കൈ സ്വദേശി ആയിത്തീര്ന്നതാവട്ടെ, കോളേജധ്യാപകനും.
ഡോക്ടറാവാനുള്ള മോഹം അധ്യാപക വൃത്തിയിലേക്ക് വഴിമാറി നടന്ന കഥ പ്രൊഫ. ഹുസൈന് തന്നെ പറയണം. അദ്ദേഹം പറയുന്പോഴാണ് അതിനൊരു രസം.
'ഡോക്ടറില്‍ കുറഞ്ഞ ഒരു ജോലിയും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. നല്ലൊരു ഡോക്ടറാവാന്‍ തന്നെയാണ് ആഗ്രഹിച്ചതും കുട്ടിക്കാലത്ത് കുത്തിയിരുന്ന് പഠിച്ചതും. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ആ സ്വപ്നങ്ങളെല്ലാം തല കീഴായി വീണു. ഞാന്‍ കാസര്‍കോട് ബോര്‍ഡ് ഹൈസ്കൂളില്‍ (കാസര്‍കോട് ഗവ. ഹൈസ്കൂള്‍) 9-ാം തരത്തില്‍ പഠിക്കുന്ന കാലം. അപ്പോഴാണ് കാസര്‍കോട് ഗവ. കോളേജ് അനുവദിക്കപ്പെടുന്നത്. വിദ്യാനഗറില്‍ കോളേജ് കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയിരുന്നില്ല. ഗവ. ഹൈസ്കൂളിനോട് ചേര്‍ന്നായിരുന്നു ആദ്യകാലത്ത് ഗവ. കോളേജ് പ്രവര്‍ത്തിച്ചിരുന്നത്. കോളേജ് കുമാരന്മാരെ ഞങ്ങള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ നിന്ന് തലനീട്ടി നോക്കും. അപ്പോഴാണ് വിദ്യാര്‍ത്ഥികളെക്കാളും സുന്ദരന്മാരായ കോളേജ് അധ്യാപകന്മാരെ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. സ്യൂട്ടൊക്കെ ധരിച്ച്, കയ്യിലൊരു കനമുള്ള ഇംഗ്ലീഷ് പുസ്തകവുമായി നടന്നു വരുന്ന പ്രൊഫസര്‍മാരെ കണ്ടപ്പോള്‍ വല്ലാത്ത ഇഷ്ടമായി. രാവിലെയൊരു സ്യൂട്ട്. ഉച്ചക്ക് വേറൊരു സ്യൂട്ട്...
അന്ന് പ്രൊഫ. പി.കെ ശേഷാദ്രി മാഷൊക്കെ വിദ്യാര്‍ത്ഥികളുടെ ഹീറോയായിരുന്നു. നല്ല ആരോഗ്യവും ഉറപ്പുമുള്ള ശരീരം. ഗൌരവമുള്ള മുഖം, മഴത്തുള്ളി പോലുള്ള ഇംഗ്ലീഷ് വാക്കുകള്‍, വിദ്യാര്‍ത്ഥികളൊക്കെ ശേഷാദ്രി മാഷെ കാണുന്പോള്‍ പേടിച്ച് വിറക്കും. കോളേജ് അധ്യാപകര്‍ക്കൊക്കെ അന്ന് സിനിമാ നായകന്റെ പരിവേഷമായിരുന്നു.
ശേഷാദ്രി മാഷോടുള്ള ഇഷ്ടം നാള്‍ക്കു നാള് കൂടി വന്നു. അദ്ദേഹം സ്യൂട്ടൊക്കെ ധരിച്ച് നടന്നുവരുന്ന രംഗം കാണാന്‍ ഞാന്‍ സ്കൂളിന്റെ ഏതെങ്കിലുമൊരു മൂലയില്‍ കാത്തിരിക്കും. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് സംസാരം കേള്‍ക്കാന്‍ കാതു കൂര്‍പ്പിക്കും. ഇടക്കൊക്കെ ശേഷാദ്രി മാഷിന്റെ ക്ലാസിനരികില് ചെന്നിരുന്ന് ആ ക്ലാസൊന്നു ശ്രദ്ധിക്കും. മാഷോടുള്ള ഇഷ്ടം ഏറിയേറി വന്നു. ഡോക്ടറെന്ന സ്വപ്നം എന്റെ ഹൃദയത്തില്‍ നിന്ന് പതുക്കെ പടിയിറങ്ങാന്‍ തുടങ്ങി. പകരം കയറിക്കൂട്ടിയതാവട്ടെ കോളേജ് അധ്യാപകനാവാനുള്ള മോഹവും.
പ്രൊഫസറാവാനായി പിന്നെ എന്റെ ശ്രമം. നല്ല മാര്‍ക്കോടെ കാസര്‍കോട് ഗവ. കോളേജില്‍ പി.യു.സിക്ക് ചേര്‍ന്നു. ബി.എയും അവിടെത്തന്നെ പൂര്‍ത്തിയാക്കി. സ്വപ്നം വാതില്‍ തുറന്ന് മുന്പില് വന്നുനിന്നത് ആ വര്‍ഷമാണ്; 1965ല്‍.
ഞാന്‍ കാസര്‍കോട് ഗവ. കോളേജില്‍ ട്യൂട്ടറായി. അധ്യാപനത്തിന്റെ ആദ്യ ഇന്നിംഗ്സ്. പ്രതിമാസം 217 രൂപ ശന്പളം. കയ്യിലൊരു കനമുള്ള ഇംഗ്ലീഷ് പുസ്തകവുമായി ഞാന്‍ കോളേജിലേക്ക് നടന്നു. അല്പം ഗൌരവത്തോടെ, ശേഷാദ്രി മാഷിന്റെ ഗമയില്‍ തന്നെ.
1965ല്‍ തുടങ്ങിയ അധ്യാപനം. നീണ്ട അന്പതുവര്ഷം. അധ്യാപക വൃത്തിയിലെ അര നൂറ്റാണ്ട്. കുരുന്നുകള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെ അനേകായിരം ശിഷ്യര്‍ക്ക് വിദ്യയുടെ അമൃത് പകര്‍ന്നു കൊടുത്ത് നിര്‍വൃതി പൂണ്ട അന്‍പത് വര്‍ഷങ്ങള്‍...- ഇളം നിറമുള്ള കണ്ണടയില്‍ വിരലമര്‍ത്തി പ്രൊഫ. സി.എച്ച് അഹ്മദ് ഹുസൈന് ചിരിച്ചു.
***
'ഒരു വര്‍ഷത്തെ അധ്യാപനത്തിന് ശേഷം വിദ്യാര്‍ത്ഥിയായി വീണ്ടും കോളേജിലേക്ക്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ നിന്ന് എം.എ ഇംഗ്ലീഷ് പാസായി. വീണ്ടും അധ്യാപനത്തിന്റെ മധുര നാളുകളിലേക്ക്. ബിരുദാനന്തര ബിരുദവുമായി അധ്യാപക വൃത്തിയുടെ ചവിട്ടുപടികയറിയത് കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജിലേക്കായിരുന്നു.
ഇംഗ്ലീഷ് അധ്യാപകനായി വീണ്ടും പഴയ ശേഷാദ്രി സ്റ്റൈലില്‍ കാന്പസിലൂടെ നടന്നു. സ്യൂട്ടും കൂളിംഗ് ഗ്ലാസും കയ്യിലൊരു കനം കുറഞ്ഞ ഇംഗ്ലീഷ് പുസ്തകവും ഉതിര്‍ന്നു വീഴുന്ന ഇംഗ്ലീഷ് വാക്കുകളും. നാലുവര്‍ഷം അവിടെ ജോലി ചെയ്തു. പിന്നീട് മുപ്പത് വര്‍ഷത്തോളം പൊന്നാനി എം.ഇ.എസ് കോളേജില്‍. ഇടയ്ക്ക് നാല് വര്‍ഷം ഗള്‍ഫിലായിരുന്നു. എന്റെ അധ്യാപക ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങളായിരുന്നു പൊന്നാനിയില്‍ ചെലവിട്ട ഓരോ നിമിഷങ്ങളും- പ്രൊഫ. അഹ്മദ് ഹുസൈന്റെ വാക്കുകള്‍ക്ക് നിര്‍വൃതിയുടെ തിളക്കം.
'എനിക്കവിടെ കുറേ നല്ല ശിഷ്യന്മാരെ കിട്ടി. പ്രമുഖ എഴുത്തുകാരായ കെ.പി രാമനുണ്ണിയും ആലങ്കോട് ലീലാ കൃഷ്ണനും തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറവും പ്രമുഖ പത്രപ്രവര്ത്തകന് എം. ജയചന്ദ്രനുമൊക്കെ എന്റെ പ്രിയപ്പെട്ട ശിഷ്യമാരാണ്. 2000 വരെ പൊന്നാനി എം.ഇ.എസില്‍ സേവനം അനുഷ്ടിച്ചു. ഈ സമയത്ത് കേളപ്പളി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ടെക്നോളജിയിലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 2001ല്‍ ഒരു വര്‍ഷം പാലക്കാട് കാപ്പൂര് ദാറുല്‍ ഉലും ഇംഗ്ലീഷ് സ്കൂളിലും പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ചു. ഉപ്പള എ.ജെ. ഇംഗ്ലീഷ് സ്കൂളിലും പ്രിന്‍സിപ്പാളായി. 15 വര്‍ഷമായി ചെട്ടുംകുഴി കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിക്കുകയാണ്.
'വലിയ സ്വപ്നങ്ങളും ഉയര്‍ന്ന ചിന്തയുമുള്ള കെ.എസ് അബ്ദുല്ല സാഹിബ് ദാഹിച്ചത് വിദ്യാഭ്യാസമുള്ള ഒരു തലമുറക്ക് വേണ്ടിയാണ്. സമൂഹത്തിന്റെ അഭിവൃദ്ധി ഇത്രയേറെ ആഗ്രഹിച്ച മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലൂടെയാണ് ഞാന്‍ കെ.എസ് അബ്ദുല്ല സ്കൂളിനെ കണ്ടതും വളര്‍ത്തിയതും...' - പ്രൊഫ. അഹ്മദ് ഹുസൈന്റെ വാക്കുകളില്‍ ഒരായിരം സ്മരണകളിരന്പി.
'മാറുന്ന കാലത്തിനൊത്ത് കെട്ടാന്‍ മാത്രം പാകമുള്ള വേഷങ്ങള്‍ എന്റെ പക്കലില്ല. ശേഷാദ്രി മാഷൊക്കെ തന്നെയാണ് റോള്‍ മോഡലായി ഇപ്പോഴും മുന്പിലുള്ളത്. മുഖം കടുപ്പിക്കുന്പോള്‍ മീശ ചുരുട്ടുന്ന പിള്ളേരാണ് ഇപ്പോള്‍ മുന്പിലുള്ളത്. അപ്പോഴും അവര്‍ക്കൊത്ത് വേഷം കെട്ടാന്‍ ഞാന്‍ തയ്യാറായിട്ടില്ല. എന്റെ ശിക്ഷണരീതി ഇപ്പോഴും പഴയതു തന്നെയാണ്. ഗുരുത്വം ഇല്ലാതായി എന്ന് സമൂഹം പരിതപിക്കുന്നുണ്ട്. ഒരളവു വരെ ശരിയാണെങ്കിലും ഗുരുത്വം പൂര്‍ണമായി ഇല്ലാതായിട്ടില്ല എന്ന് ഞാന്‍ പറയും. കുട്ടികള്‍ വളര്‍ന്നു വരുന്ന സാഹചര്യമാണ് അവരില്‍ നന്മ-തിന്മകളുണ്ടാക്കുന്നത്. പത്തറുപത് വര്‍ഷം മുന്‍പ് എന്നെ മൊഗ്രാല്‍ എല്‍.പി സ്കൂളില്‍ പഠിപ്പിച്ച മമ്മിഞ്ഞി മാഷിനെയും ദേവപ്പ മാഷിനെയും പ്രഭ മാഷിനെയുമൊന്നും ഞാന്‍ മറന്നിട്ടില്ല. അവരുടെ കയ്യിലെ ചൂരല്‍ ഞാനിപ്പോഴും കാണുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികളുടെ കഥയെന്താണ്.. മാഷന്മാരുടെ പേരൊന്നും അവര്‍ക്കറിയില്ല. ആ തടിച്ച മാഷ്, ആ കറുത്ത മാഷ്, ഇന്ദ്രന്‍സിന്റെ കഴുത്തുള്ള മാഷ് എന്നൊക്കെയാണ് ഏതെങ്കിലുമൊരു അധ്യാപകന്റെ പേര് ചോദിച്ചാല്‍ ഇന്നത്തെ പല കുട്ടികളും പറയുക...' -ഇളം ചിരിയോടെ അഹ്മദ് ഹുസൈന് നെറ്റിയില്‍ കൈവെച്ചു.
കൂഡ്ലു പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന വാപ്പ സി.എച്ച് അബ്ദുല്ല കോണ്‍ഗ്രസ് നേതാവായിരുന്നു. ഉമ്മ യു.കെ മറിയുമ്മയുടെ വീട് മൊഗ്രാലിലായിരുന്നു. മൊഗ്രാലിലായിരുന്നു എന്റെ കുട്ടിക്കാലം. ഹൈസ്കൂള്‍ പഠനത്തിന് കാസര്‍കോട് ഗവ. ഹൈസ്കൂളില്‍ ചേര്‍ന്നതോടെ ചേരങ്കൈയില്‍ സ്ഥിരതാമസമായി.
'കൂട്ടുകാരോടൊപ്പം നടന്ന് ചേരങ്കൈയില്‍ നിന്ന് സ്കൂളിലെത്തും. അക്കാലത്ത് കോളേജ് പഠനം എന്നത് ഭയങ്കര ഗമയുള്ള കാര്യമായിരുന്നു. വ്യവസായി ഖാദര്‍ തെരുവത്തും റിട്ട. കര്‍ണ്ണാടക ഡി.വൈ.എസ്.പി മൊഗ്രാലിലെ ഷരീഫും ഈയിടെ അന്തരിച്ച ട്രേഡ് യൂണിയന് നേതാവ് മജീദ് തളങ്കരയും രംഗനാഥ പ്രഭവും ഗണേശും ശ്രീനിവാസ നായകും നഗരസഭാ കൌണ്‍സിലറായിരുന്ന പരേതനായ കെ.എം ഹസനും പ്രൊഫ. ബി.എഫ് അബ്ദുല്‍ റഹ്മാനുമൊക്കെ കോളേജില്‍ എന്റെ കൂട്ടുകാരായിരുന്നു. എപ്പോഴും കോളേജില്‍ സഞ്ചാരം ശ്രീനിവാസ നായക് എന്ന സഹപാഠിക്കൊപ്പമായത് കൊണ്ട് കൂട്ടുകാര്‍ എനിക്കിട്ട ഒരു പേരുണ്ട്; ഹുസൈന് നായക് എന്ന്...' - പഴയ കാന്പസ് നാളുകളെ ഓര്‍ത്തെടുത്ത് അഹ്മദ് ഹുസൈന് വീണ്ടും ചിരിച്ചു.
ശ്രീലങ്കയില്‍ ജനിച്ചുവളര്‍ന്ന ഫരീനയെയാണ് അഹ്മദ് ഹുസൈന് ജീവിത സഖിയാക്കിയത്. മൂന്ന് ആണ്മക്കള്. മൂത്ത മകന് ഫിറോസ് അഹ്മദ് അബുദാബി ഇസ്ലാമിക് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്. രണ്ടാമന് ഇംതിയാസ് ഖുറൈശി. അബുദാബിയില്‍ തന്നെ ഓയില്‍ കന്പനിയില്‍ ജോലി ചെയ്യുന്നു. മൂന്നാമത്തെ മകന് ഷംസീര്‍ റസൂലും നേരത്തെ ഗള്‍ഫിലായിരുന്നു.
? തിരിഞ്ഞുനോക്കുന്പോള്‍ ഡോക്ടറാവാതിരുന്നത് തെറ്റായിപ്പോയെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ
= ക്ലാസ് മുറികളില്‍ ചെലവഴിച്ച മണിക്കൂറുകളാണ് എന്റെ ജീവിതത്തിലെ മധുര നിമിഷങ്ങള്‍. അധ്യാപക വൃത്തി ഞാന്‍ ശരിക്കും ആസ്വദിച്ചു. ഒരു ഡോക്ടര്‍ക്ക് ഒരു രോഗിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഒരധ്യാപകന് സമൂഹത്തെ മുഴുവന്‍ മാറ്റിയെടുക്കാന്‍ കഴിയും.
ഏഴു പതിറ്റാണ്ട് പിന്നിട്ട ജീവിതത്തിനും അന്‍പതാണ്ട് പൂര്‍ത്തിയാക്കിയ അധ്യാപക വൃത്തിക്കുമിടയില് പ്രൊഫ. അഹമ്മദ് ഹുസൈന്റെ കണ്മുന്പില് വന്നു നിന്ന ദുരന്തങ്ങളും പ്രതിസന്ധികളും നിരവധി.
'കടലുണ്ടി ട്രെയിന്‍ ദുരന്തത്തില്‍ മരണം എന്നെ വന്നു തൊട്ടതാണ്. എന്നാല്‍ അല്പ നിമിഷങ്ങള്‍ക്കകം ' നീ ജീവിച്ചോ' എന്ന് പറഞ്ഞ് പുഴ എന്നെ വലിച്ചെറിഞ്ഞു. ഇതെന്റെ രണ്ടാം ജന്മമാണ്...'
കടലുണ്ടിയിലെ മരണ മുഖത്ത് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കഥയോര്ക്കുന്പോള് പ്രൊഫ. അഹ്മദ് ഹുസൈന്റെ ഇടതുകൈ ഇപ്പോഴും തരിക്കുന്നു.
(തുടരും)

T.A.Shafi
The writer is the sub editor of Utharadesam Daily

Other Articles