അപകടം തുടര്‍ക്കഥ; റോഡിന്റെ അശാസ്ത്രീയത പരിശോധിക്കണം
കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡില്‍ അപകട മരണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇത്രയൊക്കെ മരണങ്ങള്‍ ഉണ്ടായിട്ടും എന്താണിതിനുപിന്നിലെ കാരണമെന്നോ അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് മാര്‍ഗമെന്നോ അധികൃതര്‍ ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വെള്ളിക്കോത്ത് സ്വദേശിയായ 24 കാരനാണ് മരിച്ചത്. റോഡിന്റെ ഒരു വശത്ത് കൂടി പോവുകയായിരുന്ന യുവാവിനെ നിയന്ത്രണം തെറ്റി അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിന്റെ അമിതവേഗതയും റോഡിന്റെ അശാസ്ത്രീയതയുമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള കെ.എസ്.ടി.പി. റോഡില്‍ അങ്ങിങ്ങായി വെള്ളം കെട്ടിക്കിടക്കുന്നത് മഴക്കാലത്ത് വലിയ തോതില്‍ അപകടം വിളിച്ചുവരുത്തുന്നതാണ്. അമിത വേഗതയില്‍ വന്ന കാര്‍ വെള്ളത്തിലൂടെ കടന്നുപോയപ്പോള്‍ എതിര്‍സൈഡിലേക്ക് തെന്നിമാറി ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശരിയായ രീതിയില്‍ ഡ്രൈനേജ് ഒരുക്കാത്തതാണ് റോഡില്‍ വെള്ളം കെട്ടിക്കിടക്കാനിടയായത്. തുടരെ തുടരെ അപകട മരണങ്ങള്‍ ഉണ്ടായിട്ടും കെ.എസ്.ടി.പി. അധികൃതരോ മോട്ടോര്‍ വാഹനവകുപ്പോ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. അമിതവേഗം നിയന്ത്രിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും അതും ഇതുവരെ യാഥാര്‍ത്ഥ്യമാക്കിയിട്ടില്ല. സ്ഥിരമായി അപകടം ഉണ്ടാവുന്ന സ്ഥലങ്ങളില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നുവന്നിരുന്നു. അതിനു പരിഹാരമായിട്ടില്ല.
ഇന്നലെ അപകടം നടന്ന സ്ഥലത്ത് ഡിവൈഡര്‍ ഉണ്ടായിരുന്നെങ്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ അതില്‍ തട്ടി നിന്നേനെ. നിരപരാധിയായ ഒരാളുടെ ജീവനെടുക്കുന്നതും ഒഴിവാക്കാനാകുമായിരുന്നു. മെക്കാഡം ടാര്‍ ചെയ്ത റോഡ് വന്നതോടെ വാഹനങ്ങള്‍ ഓടുന്നത് നല്ല വേഗതയിലാണ്. ഹൈവേ വഴി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നല്ലൊരു ഭാഗം ഈ റോഡിലേക്ക് മാറിയതോടെ വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചു. ഉദുമ മുതല്‍ പള്ളിക്കര വരെയുള്ള ഭാഗങ്ങളിലാണ് പലപ്പോഴും അപകടങ്ങള്‍ അരങ്ങേറുന്നത്.
ആദ്യം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ഈ ഭാഗത്താണ്. മഴക്കാലം വന്നതോടെ അപകടങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. അമിതവേഗതയിലും മദ്യപിച്ചും വാഹനമോടിക്കുന്നവരെ കയ്യോടെ പിടികൂടാന്‍ സംവിധാനമുണ്ടാവണം. കഴിഞ്ഞ ദിവസം അമിതവേഗതയിലോടിയ കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. ഇതേപ്പറ്റിയൊക്കെ അന്വേഷണം വേണം. നിരപരാധിയായ ഒരു യുവാവിന്റെ ജീവനെടുത്ത അപകടത്തിനു പിന്നില്‍ എന്തായിരുന്നുവെന്ന് അന്വേഷിക്കുകയും വേണം.

Other Articles

  വലിയ വീടന്മാര്‍

  രാഹുല്‍ ഗാന്ധിയുടെ വിലാപം, കോണ്‍ഗ്രസ്സിന്റെയും

  പ്രളയം

  നിലച്ചത് അംഗഡി മുഗറിന്റെ ശബ്ദം...

  പൗരസ്വാതന്ത്ര്യവും സമരചരിത്രങ്ങളും

  വിരുന്നുകാര്‍

  അധ്വാനത്തിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കിയ കടത്തുകാരന്‍

  ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു ' എമ്പുരാന്‍'

  ആ കണ്ണീര്‍ അവര്‍ കണ്ടു; മോളി കണ്ണമാലിക്ക് 'അമ്മ' വീടൊരുക്കുന്നു

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം