വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു
ഖുര്‍ആനില്‍ നിന്നാണ് മനുഷ്യരാശിയെ മഹത്വവല്‍ക്കരിക്കുകയും തലോടുകയും ചെയ്യുന്ന കാരുണ്യത്തിന്റെ വചനങ്ങള്‍ ഉതിരുന്നത്. ഖുര്‍ആനില്‍ ഉടനീളം കരുണാമയനും ദയാപരനുമായ അല്ലാഹുവിനെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. അയല്‍പക്ക ബന്ധങ്ങളിലും പരസ്പര സ്‌നേഹത്തിലും ദയാവായ്പിലും ജീവിതത്തെ മഹത്വപൂര്‍ണ്ണമാക്കാനുള്ള ആഹ്വാനമാണ് ഖുര്‍ആന്‍ അടിക്കടി നല്‍കുന്നത്. സ്‌നേഹകാരുണ്യങ്ങളുടെ ഉറവയാണ് ഖുര്‍ആനിലെ ഓരോ വാക്യവും.
ആരാധനാനുഷ്ഠാനങ്ങള്‍ വെറും ചടങ്ങുകള്‍ മാത്രമായി മാറുന്നത് ഇസ്ലാം അംഗീകരിക്കുന്നില്ല. ചടങ്ങുകളെന്ന വാക്ക് തന്നെ ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ നിഘണ്ടുവിന് പുറത്താണ്. കര്‍മ്മങ്ങളുടെ മതമെന്ന നിലയില്‍ ആശയ തലത്തില്‍ നിന്ന് പ്രായോഗിക തലത്തിലേക്ക് ഖുര്‍ആന്‍ എപ്പോഴും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.
ആരാധനാനുഷ്ഠാനങ്ങളുടെ സാമൂഹിക പ്രാധാന്യത്തിന് അടിവരയിടുന്ന മതമാണ് ഇസ്ലാം. വ്രതം, ദാനധര്‍മ്മങ്ങള്‍, സക്കാത്ത് എന്നിവയൊക്കെ അതിന്റെ ദൃഷ്ടാന്തമാണ്. ഇസ്ലാമിന്റെ ധനവിതരണ പദ്ധതിയുടെ വിജയകരമായ നിര്‍വഹണം കൂടിയാണത്. കേവലം ദാനധര്‍മ്മങ്ങളില്‍ മാത്രം അത് ഒതുങ്ങുന്നില്ല. അതിലുപരി ഗൗരവപൂര്‍വ്വം അനുഷ്ഠിക്കുന്ന സാമൂഹിക പ്രാധാന്യമുള്ള ഒരു മതധര്‍മ്മം കൂടിയാണ്. കായികമായും മാനസികമായുമുള്ള മനുഷ്യവംശത്തിന്റെ അത്യുന്നതിയാണ് ഖുര്‍ആന്‍ ഊന്നിപ്പറയുന്നത്. ശരീരത്തിനെന്ന പോലെ മനസ്സിനും വേണം ഭക്ഷണം. ഇവ രണ്ടും കിട്ടാത്തവരുടെവളര്‍ച്ച സന്തുലിതമാവുകയില്ല. അതേസമയം ഭക്ഷണത്തിന് ഒരു ക്രമവുമുണ്ടാകണം. അമിതവും ക്രമം തെറ്റിയതുമായ ആഹാര രീതിയാണ് മനുഷ്യനെ പലപ്പോഴും രോഗങ്ങളിലേക്ക് നയിക്കുന്നത്. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക, അമിതമാകരുതേ എന്ന ഖുര്‍ആന്റെ പ്രഖ്യാപനം ചിന്തിക്കുന്നവര്‍ക്കൊരു പാഠമാണ്. ആവശ്യത്തിന് മാത്രം ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം അതില്‍ അടങ്ങിയിട്ടുണ്ട്. അന്നപാനീയങ്ങളെ നിരന്തരമായി സ്വീകരിക്കുക വഴി വിശ്രമമില്ലാത്ത അവസ്ഥയാണ് ആമാശയത്തിന് ഉണ്ടാവുന്നത്. ഇത് പല പ്രത്യാഘാതങ്ങള്‍ക്കും കാരണമായേക്കും. ഇവിടെയാണ് ഇസ്ലാമിക വ്രതം പകരുന്ന നേട്ടങ്ങള്‍ പ്രസക്തമായി തീരുന്നത്. വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കുന്നുവെങ്കിലും അതിലെല്ലാമുപരി വികാര വിചാരങ്ങളെ ധര്‍മ്മാനുഷ്ഠാനപരമായി മുന്നോട്ട് കൊണ്ടുപോകാനാണ് അത് ലക്ഷ്യമിടുന്നത്.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ