ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം
ഇന്ന് റമദാന്‍ 17. വിശേഷദിനങ്ങളിലൊന്നായ ബദര്‍ ദിനം. ഓരോ ബദര്‍ ദിനവും വിശ്വാസികള്‍ക്ക് മധുരസ്മൃതിയും ആവേശവുമാണ്. ലോക ചരിത്രത്തിലെ ത്യാഗനിര്‍ഭരമായ അധ്യായങ്ങളിലൊന്നാണ് അത്. സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുസ്ലിം സൈനികര്‍ നേടിയ വിജയം ലോകത്തെമ്പാടുമുള്ള മുസ്ലിം മത വിശ്വാസികള്‍ ഓരോ റമദാന്‍ 17ലും ഓര്‍ത്തെടുക്കാറുണ്ട്. കുഞ്ഞിളം കാലം മുതലെ വിശ്വാസികള്‍ ബദറിലെ ധീര പോരാട്ടവും വിജയവും കേട്ടുപഠിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനുള്ള സന്നദ്ധത വിളിച്ചറിയിച്ച് കൊണ്ടാണ് ഓരോ ബദര്‍ ദിനവും കടന്നുവരുന്നത്.
ഇക്കാലത്ത് ബദര്‍ദിന ചിന്തകള്‍ക്ക് പ്രസക്തിയേറെയുണ്ട്. ജീവിതം അനായാസമായി മുന്നോട്ട് നീക്കണമെന്നല്ലാതെ അത് എത്രമാത്രം സത്യത്തെ പുല്‍കണമെന്ന് ചിന്തിക്കുന്നവര്‍ കുറഞ്ഞ് വരുന്ന കാലമാണിത്. ആഘോഷിച്ച് ജീവിക്കാന്‍ വേണ്ടി എന്ത് കൊള്ളരുതായ്മക്കും തയ്യാറാകുന്ന വലിയൊരു വിഭാഗം സമൂഹത്തിനിടയില്‍ വളര്‍ന്നുവരുന്നു. സമ്പത്ത് കൊഴുപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ചിന്ത. അതിന് വേണ്ടി കൊള്ളരുതാത്ത ഏത് മാര്‍ഗവും സ്വീകരിക്കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു ചെറു പ്രവൃത്തി പോലും ഇസ്ലാം അംഗീകരിക്കുന്നില്ല. എന്നാല്‍ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ വേണ്ടി പലരും മറ്റുള്ളവരെ ചവിട്ടിമെതിച്ച് അതിന് മുകളിലൂടെ തേരോട്ടം നടത്തുന്നു. ഇതൊരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. അവര്‍ക്ക് സത്യം എന്നത് വലിയൊരു കാര്യമല്ല. ഇവിടെയാണ് ബദര്‍ യുദ്ധത്തിന്റെ സന്ദേശം പ്രസക്തമാകുന്നത്. തെറ്റായ ചിന്താഗതിയെ മാറ്റിച്ചിന്തിപ്പിക്കാന്‍ ബദര്‍ സ്മരണകള്‍ നമുക്ക് പ്രേരകമാവണം.
മൂല്യങ്ങളുടെ സംസ്ഥാപനം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ബദര്‍ ഉണര്‍ത്തുന്ന ചിന്തയുടെ അടിസ്ഥാനവും. ലോകവും മനുഷ്യരും ഒരുപാട് മാറിയിട്ടുണ്ടാവാം. എന്നാല്‍ മൂല്യങ്ങള്‍ മാറുന്നില്ല. അവ എന്നും താലോലിക്കാനുള്ള കൈകളെ കാത്തിരിക്കുന്നു. ബദര്‍ ദിനം കടന്നുവരുമ്പോള്‍ നീതിക്കും സത്യത്തിനും വേണ്ടി പാകപ്പെടുത്താനുള്ള ഒരു മനസ്സായിരിക്കണം എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ