മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി
ജീവിതത്തെ ഇസ്ലാം രണ്ടായിട്ടാണ് വിഭജിച്ചിട്ടുള്ളത്. ഇഹലോക ജീവിതവും പരലോക ജീവിതവും. ഇഹലോകം എന്നത് ഭൂമിയിലെ മനുഷ്യവാസമാണ്. പരലോക ജീവിതം പരീക്ഷണങ്ങളുടെ കടല്‍ കടന്ന് എന്നന്നേക്കുമുള്ള മറ്റൊരു ജീവിതവും. ഇഹലോക ജീവിതത്തെ ഒരു തണല്‍ വൃക്ഷത്തിന് കീഴില്‍ മയങ്ങുന്ന ചെറിയ നേരം പോലെയാണെന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
ഈ ചുരുങ്ങിയ കാലത്തെ ജീവിത രീതിയാണ് ഒരാളുടെ പരലോക ജീവിതത്തിലെ സുഖ-ദുഃഖങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഭൂമിയില്‍ നന്മ ചെയ്താല്‍ പരലോകത്ത് അതിന്റെ പ്രതിഫലം കിട്ടും. തിന്മകള്‍ക്ക് അതിനനുസരിച്ചുള്ള ശിക്ഷയും.
മനുഷ്യന്‍ ഒന്നാണെന്ന് ഖുര്‍ആന്‍ വിശദമാക്കുന്നു. വര്‍ഗത്തിന്റെയോ വര്‍ണ്ണത്തിന്റേയോ ജാതിയുടേയോ കുലമഹിമയുടേയോ പേരില്‍ ഇസ്ലാം മനുഷ്യരെ വിഭജിക്കുന്നില്ല. മാനവികമായ ഏകീഭാവം വിശ്വാസികളുടെ സവിശേഷതയാണ്.
അല്ലാഹു പറയുന്നു: 'നിങ്ങളുടെ സ്രഷ്ടാവ് ഒരേ ഒരുവന്‍. നിങ്ങളുടെ പിതാവും ഒരേ ഒരുവന്‍. എല്ലാവരും ആദമിന്റെ സന്തതികള്‍. ആദമോ, മണ്ണിന്റെ സൃഷ്ടിയും. മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യന് അഹന്തക്ക് അവകാശമില്ല.' എങ്കിലും അല്ലാഹു മനുഷ്യന് ഇതര ജീവികളില്‍ നിന്നും ജീവജാലങ്ങളില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കുന്ന ഒരു സ്ഥാനം നല്‍കിയിട്ടുണ്ട്. ആ സ്ഥാനത്തിന്റെ അടിസ്ഥാനം സല്‍ക്കര്‍മ്മങ്ങളാണ്. അല്ലാഹു നല്‍കുന്ന ശക്തിയാണ് മനുഷ്യന്റെ ശക്തി.
സ്വന്തം കര്‍മ്മങ്ങളുടെ പരിശുദ്ധിയാണ് മനുഷ്യന് ഔന്നത്യം നല്‍കുന്നത്.
ചിന്തിക്കാനുള്ള കഴിവും വിവേചിച്ചറിയാനുള്ള ബോധവും അല്ലാഹു മനുഷ്യന് നല്‍കിയ വലിയ അനുഗ്രഹമാണ്. പല നിലകളിലും ശ്രേഷ്ഠത അവകാശപ്പെടുമ്പോഴും മനുഷ്യര്‍ തമ്മില്‍ ഏകോതര സഹോദരങ്ങളാണ്. ഈ സാഹോദര്യം തന്നെയാണ് വിശുദ്ധ ഖുര്‍ആന്റെ കാതലും.
റമദാന്‍ അതിന് വര്‍ണ്ണവും ചാരുതയും നല്‍കുന്നു. ലാളിത്യം കൊണ്ട് അനുഗ്രഹിക്കുകയും ചെയ്യുന്നു.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ