വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍
റമദാന്‍ സാരോപദേശങ്ങളുടെ നാളുകള്‍ കൂടിയാണ്. അല്ലാഹു ഇച്ഛിക്കുന്ന വിഷയങ്ങളിലുള്ള ബോധവല്‍ക്കരണം നടത്താന്‍ പള്ളികളിലും ഇതര പൊതു സ്ഥലങ്ങളിലും റമദാന്‍ ദിനങ്ങളില്‍ നടക്കുന്ന ഉദ്‌ബോധന പ്രസംഗങ്ങള്‍ ഉപകരിക്കുന്നു. ഇത്തരം പ്രഭാഷണങ്ങളിലേറെയും ഖുര്‍ആന്റെ സത്തയും വിശദാംശങ്ങളും വിളിച്ചോതുന്നവയാണ്. നബി വചനങ്ങളും നബി തങ്ങളുടെ ജീവിതവും സന്ദേശവും അത്തരം പ്രഭാഷണങ്ങളില്‍ വിഷയമാകുന്നു. പള്ളികളിലും മറ്റും നിസ്‌കാര ശേഷം നടക്കുന്ന റമദാന്‍ പ്രഭാഷണത്തിന് പുറമെയാണ് പ്രമുഖ പണ്ഡിതരെ അണിനിരത്തി പല സംഘടനകളും പ്രഭാഷണ വേദികളൊരുക്കുന്നത്. ഇവിടങ്ങളിലൊക്കെ നിരവധി പേരാണ് തടിച്ചുകൂടുന്നത്.
ഒരു നന്മ കൊണ്ട് ഏത് തിന്മയേയും കീഴടക്കാമെന്ന സന്ദേശം ഇത്തരം പ്രഭാഷണങ്ങളില്‍ നിന്നുയരുന്നു. വ്രതമാസത്തില്‍ നോമ്പെടുക്കുകയും നമസ്‌കരിക്കുകയും ചെയ്താല്‍ മതിയായി എന്ന ധാരണ ശരിയല്ലെന്നും അടിമുടി വിശുദ്ധി നിലനിര്‍ത്തണമെന്നും സക്കാത്തിനും ഇതേ പ്രാധാന്യം നല്‍കണമെന്നും റമദാന്‍ പ്രഭാഷണങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു. മിക്ക റമദാന്‍ പ്രഭാഷണങ്ങളും ഇരുട്ടത്ത് പിടിക്കാനുള്ള വെളിച്ചമായി വിശ്വാസികള്‍ക്ക് ലഭിക്കാറുണ്ട്. ദിവസങ്ങള്‍ നീളുന്ന പ്രഭാഷണ പരമ്പരയിലൂടെ ചില സംഘടനകള്‍ ഈ വിളക്കിന് കൂടുതല്‍ വെളിച്ചം പകരാന്‍ ശ്രമിക്കുന്നുമുണ്ട്.
മനസ് തൊട്ട് സംസാരിക്കാനുള്ള കനിവും സ്‌നേഹവുമാണ് ഒട്ടുമിക്ക പ്രഭാഷണങ്ങളിലും കാണുന്നത്. മനുഷ്യ നന്മയേയും സ്‌നേഹ ഐക്യത്തേയും ഒരാള്‍ നന്നായാല്‍ അത് പരിസരങ്ങളില്‍ പരത്തുന്ന സൗരഭ്യത്തേയും കുറിച്ചാണ് പലരും സംസാരിക്കാറുള്ളത്. നരകത്തെക്കുറിച്ച് പറയുന്നതിനേക്കാള്‍ സ്വര്‍ഗത്തെ കാണിച്ച് അതിലേക്ക് ആകര്‍ഷിക്കാനുള്ള വഴികളാണ് പലരും നിര്‍ദ്ദേശിക്കുന്നത്.
അല്ലാഹു പൊറുത്തു കൊടുക്കുന്നവനാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറഞ്ഞ കാര്യം ജനങ്ങളുടെ ഹൃദയത്തില്‍ തറപ്പിക്കാനും ഏത് അവസ്ഥയിലുള്ളവനെയും നന്നാക്കിയെടുക്കാനുമുള്ള ശക്തി പ്രഭാഷണങ്ങള്‍ക്ക് ഉണ്ടാവണം.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  ജീവിത വിജയം ഖുര്‍ആനിലൂടെ