ജീവിത വിജയം ഖുര്‍ആനിലൂടെ
വിശുദ്ധ ഖുര്‍ആനെ പിന്‍പറ്റിയുള്ള ജീവിതം മനുഷ്യകുലത്തിന് മുഴുവനും നന്മകള്‍ പ്രദാനം ചെയ്യുന്നതാണ്. ജീവിതത്തെ പാകപ്പിഴകളില്‍ നിന്ന് കരകയറ്റുന്നതിന് ഖുര്‍ആനോളം സഹായിക്കുന്ന മറ്റൊന്നില്ല. ഖുര്‍ആന്‍ പാരായണത്തിന് തനതായ രീതികളുണ്ട്. ഖുര്‍ആന്‍ ശാസ്ത്രം ലോകമെങ്ങും പ്രചാരത്തിലുണ്ട്. പരമാവധി ഉച്ചാരണ ശുദ്ധിയോടെയാണ് ഖുര്‍ആന്‍ വായിക്കേണ്ടത്. വികൃതമായി വായിക്കുന്നവര്‍ ഖുര്‍ആനോട് അനാദരവ് കാണിക്കുന്നു. നാരങ്ങയുടെ രുചിയും ഗന്ധവും എത്ര മനോഹരമാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസിയെ മധുരനാരങ്ങയോടാണ് പ്രവാചകന്‍ മുഹമ്മദ് നബി ഉദാഹരിച്ചിട്ടുള്ളത്.
അക്ഷര ശുദ്ധിയും തനതായ രീതിയും പാലിക്കാതെ ഓതിതീര്‍ക്കാന്‍ വേണ്ടി വായിച്ചു പോയത് കൊണ്ടായില്ല. എന്താണ് ഖുര്‍ആന്‍ എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള പാരായണമാണ് വേണ്ടത്. ഖുര്‍ആനില്‍ എന്താണ് പറയുന്നതെന്നും അത് അനുസരിച്ച് എങ്ങനെയാണ് ജീവിക്കേണ്ടതെന്നും വിശ്വാസി മനസ്സിലാക്കണം. ജീവിതത്തിലെ പാകപ്പിഴകളെ തിരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഖുര്‍ആനിലുണ്ട്. പാകപ്പിഴവുകള്‍ എവിടെയാണെന്ന് കണ്ടെത്തി തിരുത്താന്‍ വിശ്വാസി തയ്യാറാവണം.
ഖുര്‍ആനുമായി ജീവിക്കുന്നവര്‍ക്ക് ജീവിത പരാജയം ഉണ്ടാവില്ലെന്ന് തിരുനബി അരുളിയിട്ടുണ്ട്. ഖുര്‍ആന്‍ ഓതിയവരുടെ സഹായത്തിന് വിധി നിര്‍ണ്ണയ നാളില്‍ ഖുര്‍ആന്‍ തന്നെ ശുപാര്‍ശയുമായി വരുമെന്നാണ് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും അത് അനുസരിച്ച് ജീവിക്കുന്നവര്‍ക്കും അന്ത്യനാളില്‍ ഖുര്‍ആന്റെ തണലുണ്ടാവുമെന്ന് അര്‍ത്ഥം. പഴയ പോലെയല്ല, ലോകമെങ്ങും ഇപ്പോള്‍ ഒരു ഖുര്‍ആന്‍ തരംഗം തന്നെ രൂപപ്പെട്ട് വന്നിട്ടുണ്ട്.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍