പശ്ചാത്താപത്തിന്റെ പകലിരവുകള്‍
റമദാനിലെ രണ്ടാമത്തെ പത്തിനെ മഗ്ഫിറത്തിന്റെ പത്തായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ ഘട്ടത്തില്‍ പാപമോചനത്തിനുള്ള പ്രാര്‍ത്ഥനകള്‍ക്കാണ് മുന്‍ഗണന. നരകമോചനത്തിനുള്ള പ്രാര്‍ത്ഥനകള്‍ക്ക് മുന്‍ഗണനയുള്ള ഘട്ടമാണ് അവസാനത്തെ പത്ത്. സ്വര്‍ഗവാതിലുകള്‍ തുറന്ന് കിട്ടുന്നതിനുള്ള വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും മുഴുകിയാണ് റമദാനിലെ 30 രാപ്പകലുകളും കടന്നുപോകുന്നത്. ആദ്യ പത്തില്‍ റമദാനിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളില്‍ അത് അനുസരിച്ചുള്ള ആരാധനകളിലും പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും വിശ്വാസികള്‍ മുഴുകുകയായിരുന്നു. എന്നാല്‍, രണ്ടാമത്തെയും മൂന്നാമത്തെയും പത്തുകളില്‍ പശ്ചാത്താപത്തിന്റെ പകലിരവുകളാണ് വിശ്വാസികള്‍ മുറുകെ പിടിക്കുന്നത്. പ്രപഞ്ച സൃഷ്ടിയുടെ അടിക്കല്ല് കാരുണ്യമാണ്. അതില്ലെങ്കില്‍ പ്രപഞ്ചത്തിന്റെ താളം തെറ്റുന്നു. ആണ്ടോടാണ്ട് കടന്നുവരുന്ന വ്രതമാസം ഭൂമിയുടെ താളം തെറ്റാതെ നോക്കുന്നുവെന്നതാണ് ഏറെ പ്രസക്തം. എല്ലാ തരത്തിലും ഒരു ആത്മീയ വസന്തമായി റമദാന്‍ വിശ്വാസികളില്‍ നിറയുകയാണ്. പ്രാര്‍ത്ഥനകളും വിശുദ്ധ കര്‍മ്മങ്ങളുമായി ജീവിക്കുന്ന വിശ്വാസികള്‍ വ്രതമാസത്തിന്റെ ഒരു അംശം അനുഗ്രഹം പോലും നഷ്ടപ്പെടാതിരിക്കാന്‍ സദാ ശ്രദ്ധിക്കുന്നു.
റമദാനെ വരവേറ്റ നാളുകളുടെ ശുദ്ധിയും സുഗന്ധവും ഒട്ടും ചോര്‍ന്നു പോകാതെ വിശ്വാസികള്‍ കാത്ത് സൂക്ഷിക്കുന്നു. രണ്ടാമത്തെ പത്ത് കൂടി എത്തുന്നതോടെ കൂടുതല്‍ ആരാധനകളില്‍ മുഴുകുകയാണ്. കൊഴിഞ്ഞു തീരുന്ന നാളുകളുടെ വിഷമം മനസ്സിലേറ്റി ഓരോ നാളും എത്രമാത്രം ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന ചിന്ത മാത്രമാണ് വിശ്വാസിക്ക്. എത്ര പെട്ടന്നാണ് പുണ്യ റമദാന്റെ 12 രാപ്പകലുകള്‍ കൊഴിഞ്ഞു തീര്‍ന്നത്. ഇനിയുള്ള നാളുകള്‍ അതിവേഗം ഓടിത്തീരുന്നത് അറിയുകയില്ല. കൈവിട്ടു പോകുന്ന രാപ്പകലുകള്‍ സൃഷ്ടിക്കുന്ന നഷ്ടബോധം ചെറുതല്ല. ഒരു ദിനം കൊഴിഞ്ഞു വീണാല്‍ അനുഗ്രഹത്തിന്റെ വലിയൊരു യുഗം തന്നെ പൊഴിഞ്ഞു പോയ വേദന വിശ്വാസികളില്‍ ഉണ്ടാവുന്നു. റമദാന്റെ രണ്ടാമത്തെ പത്തില്‍ പേര്‍കൊണ്ട പുണ്യദിനങ്ങള്‍ കടന്നു വരുന്നുണ്ട്. ഇസ്ലാമിന്റെ ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ ബദര്‍ യുദ്ധം നടന്നത് റമദാന്‍ 17നാണ്. ഇസ്ലാമിക വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ബദര്‍ യുദ്ധം വിസ്മരിച്ചുകൊണ്ട് റമദാന്‍ നാളുകളിലൂടെ കടന്ന് പോകാനാവില്ല.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍