സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്
ഭൂമിയില്‍ വിശുദ്ധിയും സമാധാനവും ഉണ്ടാവണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു. സമ്പത്തിന്റെ യഥാര്‍ത്ഥ ദിശയിലുള്ള വിനിയോഗത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് അതിനാലാണ്. തൊഴിലാളിയുടെ വിയര്‍പ്പ് ഉണങ്ങുന്നതിന് മുമ്പ് അയാളുടെ കൂലി നല്‍കിയിരിക്കണമെന്ന് തിരുനബി അരുളിയത് എത്രമാത്രം പ്രസക്തമാണെന്ന് ഓര്‍ക്കണം. സമ്പത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പണം ഒരു വിശ്വാസിയെ ഭാരമേല്‍പ്പിച്ച അല്ലാഹുവിന്റെ സ്വത്താണ്. അതു കൊണ്ട് തന്നെ അതിന്റെ വിനിയോഗം നൂറുശതമാനവും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് അനുസരിച്ചാവണം. അല്ലാതെയുള്ള സമ്പത്തിന്റെ ദുര്‍വിനിയോഗം കടുത്ത ശിക്ഷകള്‍ക്ക് വഴിവെക്കും. തന്റെ കഴിവ് കൊണ്ടാണ് ധനം ഉണ്ടാക്കിയതെന്ന് ചിലരെങ്കിലും അഹങ്കാരത്തോടെ പറയാറുണ്ട്. അങ്ങനെയുള്ളവര്‍ പുതിയ വിപത്തുകളെ നേരിടാനിരിക്കുകയാണെന്ന് അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നു. സഹജീവികളുടെ സുസ്ഥിതി ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. റമദാന്‍ കാലത്ത് ദാനധര്‍മ്മങ്ങളെ കുറിച്ച് അല്ലാഹുവും തിരുനബിയും നിരവധി സ്ഥലത്ത് പ്രതിപാദിച്ചിട്ടുണ്ട്. അതിലെല്ലാം ചൂണ്ടിക്കാട്ടുന്നത് സമ്പത്ത് അത് കൈവശം വെക്കുന്നവന്റെ മാത്രം മുതലല്ല എന്നാണ്.
ഖുര്‍ആന്റെയും ഹ്ദീസുകളുടെയും നിരവധി പേജുകള്‍ സമ്പത്തിന്റെ വിനിയോഗത്തെക്കുറിച്ച് വ്യക്തമാക്കുന്നവയാണ്. സമ്പത്ത് എങ്ങനെ വിനിയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ച് നില്‍ക്കുന്നു വിശ്വാസിയുടെ ജയപരാജയങ്ങള്‍. അര്‍ഹരിലേക്ക് അതിന്റെ യഥാര്‍ത്ഥ വഴിയിലൂടെ അത് എത്തിക്കാന്‍ കാണിക്കുന്ന മിടുക്കിനാണ് പ്രതിഫലം വാരിക്കോരി ലഭിക്കുക.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍