പ്രപഞ്ചമെന്ന പാഠപുസ്തകം
വിശുദ്ധ റമദാന്‍ രണ്ടാം പത്തിലേക്ക് കടന്നു. ആദ്യ പത്ത് ഒരൊഴുക്ക് പോലെ ഓടിത്തീരുകയായിരുന്നു. പ്രപഞ്ചം ഒരു വലിയ പാഠപുസ്തകമാണ്. വായിച്ചാലും വായിച്ചാലും പഠിച്ചാലും പഠിച്ചാലും തീരാത്ത മഹാ വിദ്യാലയത്തിലെ പാഠപുസ്തകം. എണ്ണിയാലൊടുങ്ങാത്ത ഗ്രഹങ്ങളും നക്ഷത്രങ്ങളും ആഴമേറിയ കടലുകളും ആകാശത്തെ ചുംബിക്കുന്ന ഗിരിനിരകളും നിറഞ്ഞതാണ് പ്രപഞ്ചം. അതിലേറ്റവും അത്ഭുതകരമായ ഒന്നാണ് മനുഷ്യ സൃഷ്ടി. ആകാശത്തെ നക്ഷത്രങ്ങള്‍ കൂട്ടിമുട്ടാതെ, പൊട്ടിച്ചിതറാതെ നിലകൊള്ളുന്നതിന് പിന്നില്‍ ഒരു ആത്മീയ ശക്തിയുണ്ട്. അതാണ് അല്ലാഹുവിന്റെ അത്ഭുതം. ആ പ്രപഞ്ച വ്യവസ്ഥകളും സംവിധാനവും കാത്തുസൂക്ഷിക്കുന്നത് മനുഷ്യമനസ്സിലെ നന്മയും വിശ്വാസദാര്‍ഢ്യവും മൂലമാണ്. അവ ഓരോന്നും പരസ്പര ബന്ധിതമാണ്. ജീവിതം മഹാരഹസ്യങ്ങളുടെ കലവറയാണ്.
അനുഗ്രഹങ്ങള്‍ ഏറെ ചൊരിയപ്പെടുന്ന വ്രതമാസത്തില്‍ ഈ സത്യങ്ങളൊക്കെ നമ്മള്‍ ഓര്‍ക്കണം. കൊഴിഞ്ഞുതീരുന്ന വിശുദ്ധ നാളുകളില്‍ അറ്റമില്ലാത്ത ആരാധനകളാല്‍ ഈ അത്ഭുതങ്ങളെല്ലാം കാണിച്ച അല്ലാഹുവിനോട് കടപ്പാട് കാണിക്കണം.
വിശുദ്ധ ദിനങ്ങള്‍ അകന്നു പോകുന്നതിന്റെ ദുഃഖം യഥാര്‍ത്ഥ വിശ്വാസിക്ക് സഹിക്കാനാവില്ല. ഇനിയുള്ള നാളുകള്‍ പറന്ന് പോകുന്നത് പോലെ തോന്നും. റമദാന്റെ ആദ്യ പത്ത് ഒരു മിന്നായം കണക്കെയാണ് പൊഴിഞ്ഞു തീര്‍ന്നത്. ആദ്യ പത്തില്‍ താന്‍ എന്തു നേടി, എത്രത്തോളം മാറി, അല്ലാഹുവിനോടുള്ള ആരാധന എത്രമാത്രം വര്‍ധിപ്പിക്കാനായി തുടങ്ങിയ കാര്യങ്ങള്‍ ഓരോ വിശ്വാസിയും സ്വയം ചോദിക്കാന്‍ തയ്യാറാവണം.
വിശ്വാസി മനസ്സുകളെ തപ്തമാക്കുന്ന വിചാരങ്ങളിലേക്കും ഭാവങ്ങളിലേക്കും ഉണര്‍ത്തുന്നുവെന്നതാണ് റമദാന്റെ വലിയൊരു സവിശേഷത. മനുഷ്യജീവിതത്തിനും പ്രപഞ്ച സ്ഥിതിഗതികള്‍ക്കും ക്രമവും ചിട്ടയുമുണ്ട്. ജീവിതാസക്തിയും അത് കൈവരിക്കാനുള്ള വെമ്പലും മൂലം ഈ ക്രമവും ചിട്ടയും ശിഥിലമായിപ്പോകുന്നു. അത് വീണ്ടെടുത്ത് ശരിയായ ദിശയിലേക്ക് വിശ്വാസി മനസ്സുകളെ തിരിച്ചുവിടുകയാണ് വ്രതമാസം ചെയ്യുന്നത്.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍