ബലിതര്‍പ്പണം
വെയില്‍ തിന്ന് മരിച്ച മരം.
മരവിച്ചതറിയാതെ
വെയില്‍ തിന്നു മടുത്തു
കിളി പാടുന്നു.

തണലെവിടെ,
എന്നെ കുളിരണിയിക്കാന്‍,
തണുപ്പെവിടെ,
എന്‍ ചോര കുരുന്നിനെ പുതച്ചിടാന്‍.

പുഴ തേങ്ങി,
വെയില്‍ കുടിച്ചു തുടങ്ങിയ നേരം.
കുട തേങ്ങി, മഴയറിയാതെ
ചൂടേറ്റ് ഉണങ്ങിയ നേരം.
മണ്ണും മണലും തേങ്ങി
തോടും തൊടികളും തേങ്ങി
വെയില്‍ തിന്ന് തുടങ്ങിയപ്പോള്‍...

പുഴപ്പാടുകളില്‍
ബലിതര്‍പ്പണ ചോറുരുളകളില്‍
പൂഴി തിളങ്ങി നില്‍പ്പൂ...
പുഴ മരിച്ചതറിയാതെ
മണല്‍ കരിഞ്ഞതറിയാതെ...

മല വെട്ടി
മരം വെട്ടി
വഴി വെട്ടി
മതിലു കെട്ടി
മദമിളകിയ ഹേയ്, മനുജാ...
ബലിതര്‍പ്പണയോരത്ത്
ഇനി എന്റെയും നിന്റെയും ബലിതര്‍പ്പണം...

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍