റമദാന്‍ വിമോചനത്തിന്റെ മാസം
നോമ്പെടുക്കുന്നവന്‍ അടിമുടി മാറുന്നു. ഇത്രയും നാള്‍ പെരുമാറിയത് പോലെയായിരിക്കില്ല നോമ്പെടുക്കുന്നവന്റെ സ്വഭാവ രീതി. അവനില്‍ ആകെ മാറ്റമുണ്ടാകുന്നു. ശുദ്ധമായ മനസ്സിനെ കൂടുതല്‍ നിര്‍മ്മലമാക്കുകയും കോപാകുലമായ മനസ്സിനെ നിയന്ത്രിക്കുകയും ചെയ്യാന്‍ നോമ്പുകാരന് കഴിയുന്നു. തെളിച്ചവും വെളിച്ചവും നല്‍കി മനുഷ്യത്വത്തിന്റെ സുന്ദരമായ വഴികളില്‍ എത്തിപ്പെടാന്‍ ഈ വിശുദ്ധ മാസം വിശ്വാസിയെ സഹായിക്കുന്നു. ഹൃദയവും ശരീരവും ശുദ്ധമാക്കി അന്നപാനീയങ്ങള്‍ വെടിഞ്ഞ് നോമ്പെടുത്തവര്‍ക്കെല്ലാം ഇനിയുള്ള നാളുകളിലും എല്ലാ നോമ്പുകളുമെടുത്ത് സകല പാപങ്ങളെയും കഴുകിക്കളയാനുള്ള ആവേശമാണ്.
സമാധാനം, സാഹോദര്യം, മാനവിക ഐക്യം എന്നിവയൊക്കെയാണ് ഇസ്ലാമിന്റെ പ്രധാന സന്ദേശം. ഇസ്ലാമെന്ന പദത്തിന്റെ അര്‍ത്ഥം തന്നെ സമാധാനം എന്നാണ്. അല്ലാഹുവിന്റെ മുന്നില്‍ മനസ്സിനെ പവിത്രമാക്കി പുതുജീവിതത്തിന് തുടക്കമിടാന്‍ ഓരോ വിശ്വാസിക്കും കഴിയണം. സഹജീവികളെ സ്‌നേഹിക്കാതെ അവരോട് പകവെച്ച് നടക്കുന്നവര്‍ മനുഷ്യരല്ലാതായി തീരുന്നു. മനസ്സില്‍ ഏറ്റവും വലിയ മാലിന്യം കുന്നുകൂടുന്നതും സഹജീവികളോട് ഉള്ളില്‍ വിദ്വേഷവും പകയും വെച്ച് നടക്കുമ്പോഴാണ്. ഇതില്‍ നിന്ന് മോചനം നേടാനുള്ള അവസരം കൂടിയാണ് റമദാന്‍.
വിമോചനത്തിന്റെ മാസം കൂടിയാണ് റമദാന്‍. മനുഷ്യമനസ്സുകളെ തിന്മകളില്‍ നിന്ന് മോചിപ്പിച്ച് ശുദ്ധീകരിക്കാനുള്ള മാസം. പ്രതികാര ബുദ്ധിയും കോപവും പകയും അധാര്‍മ്മികതയും തുടങ്ങി സകല തിന്മകളും മനസ്സില്‍ നിന്ന് കഴുകിക്കളയാന്‍ വ്രതം വിശ്വാസിയെ സഹായിക്കുന്നു. നോമ്പ് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിര്‍വഹിക്കപ്പെടണം. എങ്കില്‍ വിശ്വാസിയുടെ മനസ്സ് പരിപൂര്‍ണ്ണമായി മലിനമുക്തമാവും.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍