റമദാന്‍ പകരുന്ന അനുഭൂതി
വിശുദ്ധ റമദാനിലെ ആദ്യ ഇതള്‍ കൊഴിഞ്ഞു. കൊടു ചൂടും വരള്‍ച്ചയും തട്ടിമാറ്റി വിശ്വാസികള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കായി റമദാനെ ആഹ്ലാദത്തോടെ വരവേറ്റു. പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടി സ്രഷ്ടാവിലേക്ക് അടുക്കുന്നു എന്നതാണ് റമദാന്റെ ഏറ്റവും വലിയ പ്രത്യേകത.
എന്തെന്നില്ലാത്ത അനുഭൂതിയാണ് റമദാന്‍ ഓരോ വിശ്വാസിക്കും സമ്മാനിക്കുന്നത്. മനുഷ്യസഹജമായ വിശപ്പും വികാരവും വിചാരവുമെല്ലാം നിയന്ത്രിക്കപ്പെടുന്നതിലൂടെ ദൈവീക ഭക്തി അധികരിക്കുകയാണ്. അനുഗ്രഹീത കവാടങ്ങള്‍ മലര്‍ക്കെ തുറന്ന് വെച്ചിരിക്കുന്ന ഈ നാളുകള്‍ വിശ്വാസികളില്‍ പ്രത്യേക ഉണര്‍വ്വ് ഉണ്ടാക്കുന്നു. നിരന്തര പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളും ദീനി ക്ലാസുകളുമൊക്കെ വ്രതശുദ്ധിയുടെ നാളുകളില്‍ അവരില്‍ ഭക്തിയുടെ കുളിര്‍മഴ പെയ്യിക്കുന്നു. ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ് റമദാന്‍ മാസം. ലോക മാനവ കുലത്തിനാകെ ദീപ്തസന്ദേശവുമായി ഖുര്‍ആന്‍ അവതീര്‍ണ്ണമായത് ഈ മാസത്തിലാണ്. ജീവിത വഴിയിലെ വിജയത്തിനായി നാഥനോട് അനുഗ്രഹം തേടിയുള്ളതാണ് റമദാന്റെ ആദ്യനാളുകള്‍. അനുഗ്രഹത്തിന്റെ മഴ ചൊരിയുന്ന ഈ നാളുകളില്‍ അവ ശേഖരിച്ച് വെക്കാനുള്ള മത്സരമായിരിക്കണം വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്.
റജബ് മാസ നിലാവ് മാനത്ത് തെളിയുന്നതോടെ തന്നെ വിശ്വാസി റമദാനെ കാത്തിരിക്കുകയായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബി റജബ് മാസത്തിന്റെ വരവോടെ തന്നെ റമദാന് വേണ്ടി ഒരുങ്ങി നില്‍ക്കുമായിരുന്നു. ശഹബാന്‍ കൂടി വന്നെത്തുന്നതോടെ പ്രാര്‍ത്ഥനകളിലൂടെ അവന്‍ തേടുന്നതും റമദാന്‍ വരെ ജീവിപ്പിക്കേണമേ നാഥാ എന്നാണ്.
'റജബിലും ശഹബാനിലും അനുഗ്രഹങ്ങള്‍ ചൊരിയണമേ, റമദാനെ ഞങ്ങളിലേക്ക് എത്തിക്കേണമേ...' ഇതായിരുന്നു റമദാന്‍ നിലാവ് മാനത്ത് തെളിയുന്നത് വരെ ഓരോ വിശ്വാസികളുടെയും പ്രാര്‍ത്ഥന. അളവറ്റ വാഗ്ദാനങ്ങളാണ് ഈ മാസത്തില്‍ അല്ലാഹു പ്രഖ്യാപിച്ചിട്ടുള്ളത്. അവ നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ വിശ്വാസി ഭാഗ്യവാനായി.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍