നിസ്വാര്‍ത്ഥിയായ പൊതുപ്രവര്‍ത്തകന്‍
സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണും എന്തെന്നറിയാത്ത കാലത്ത് പാര്‍ട്ടി ഓഫീസിലും പീടിക കോലായിലും വരെ കിടന്നുറങ്ങിയും കിട്ടുന്ന വണ്ടിക്ക് കാത്തുനിന്നും കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ മുസ്ലിം ലീഗിന്റെ സന്ദേശം എത്തിക്കാന്‍ നിരന്തരം സഞ്ചരിച്ച് പ്രസംഗവേദികളില്‍ ഇടി മുഴക്കം സൃഷ്ടിച്ച പ്രാസംഗികന്മാര്‍. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അര്‍പ്പിച്ച സേവനം വിസ്മയകരമാണ്.
ഇക്കൂട്ടത്തില്‍ അത്യുത്തരകേരളത്തിന്റെ സംഭാവനയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കാസര്‍കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍. വളരെ സ്പഷ്ട മായും പ്രാസമൊപ്പിച്ചും ഒരോ വാക്കുകളും ശ്രോതാവിന്റെ കാതിലും മനസ്സിലും പതിയും വിധം അനായാസമായി നിര്‍ഗ്ഗമിക്കുന്ന വാഗ്മിത്വത്തിന്റെ ഉടമയായിരുന്നു മുഹമ്മദ് മാസ്റ്റര്‍.
പി.കെ.കെ.ബാവയും കെ.പി.എ. മജീദും പ്രസിഡണ്ടും ജന.സെക്രട്ടറിയുമായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാ ന കമ്മിറ്റിയില്‍ സഹകാര്യദര്‍ശിയായി പ്രവര്‍ത്തിച്ച അദേഹം മികച്ച സംഘാടകന്‍ കൂടിയായിരുന്നു. ഗൗരവക്കാരനായിരിക്കുമ്പോഴും വളരെ സരസമായി ഇടപെടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമ്പോഴും സഭ്യമല്ലാത്ത പദപ്രയോഗങ്ങളോ നാക്കു പിഴയോ കാണാന്‍ സാധിച്ചിരുന്നില്ല.
ആദര്‍ശം പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല, പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു മാസ്റ്റര്‍. എളിമയാര്‍ന്ന ജിവിതം നയിച്ചിരുന്ന മാസ്റ്റര്‍ പൊതുമണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും കൂടുതലും ബസ്സിലും ഓട്ടോറിക്ഷയിലുമായിരുന്നു സഞ്ചരിച്ചിരുന്നത്.
1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദേഹത്തിന് വിജയിക്കാനായില്ല. പിന്നീട് കോണ്‍ഗ്രസും ലീഗും മഞ്ചേശ്വരവും ഉദുമയും വെച്ച് മാറിയതോടെ പിന്നീടൊരിക്കല്‍ കൂടി മത്സരിക്കാന്‍ അവസരമുണ്ടായില്ല. അനൗണ്‍സറായും പത്ര പ്രവര്‍ത്തകനായും അധ്യാപക- സംഘടനാ നേതാവായും പ്രവര്‍ത്തിച്ച മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നാക്കും തൂലികയും സമൂഹ നന്മക്ക് വേണ്ടി വിനിയോഗിച്ച, മഹാമനീഷി തന്നെയായിരുന്നു. നല്ലൊരു പരിഭാഷകന്‍ കൂടിയായിരുന്നു മാസ്റ്റര്‍.

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം