കാത്തിരിപ്പ് (ഒരു പ്രളയശേഷിപ്പ്)
ഒരു പരിരംഭണമൊരുചുടുചുംബനം
പ്രിയനേ കൊതിച്ചുപോയ് ഞാന്‍
കതിര്‍ മണ്ഡപത്തിലേക്കുള്ള ദിനങ്ങളെ
വിരലിലായെണ്ണിയോള്‍ ഞാന്‍
അണിയിച്ചുനമ്മളിരുവരും വിരലിലായ്
മമ, തവമുദ്രകളും
കരഘോഷവും പിന്നെ കുരവയുമായ്ജനം
നിറയുന്ന സാന്നിധ്യമായ്
പിരിയുന്ന നേരമന്നോര്‍ത്തില്ല ഞാനെന്റെ
പ്രിയനേ, അതന്ത്യമെന്ന്
പ്രകൃതിതന്‍ നിഷ്ഠൂരവിളയാട്ടമെന്തിനായ്
ധരണിയെഭ്രാന്തിയാക്കി?
ഒരു പുനര്‍ജനിയെങ്കില്‍തല്‍പമൊരുക്കിനിന്‍
വരവിനായ് കാത്തിരിക്കും

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം