പരീക്ഷാക്കാലം: റിവിഷനാകണം പ്രധാന പഠനചര്യ
പരീക്ഷാക്കാലം: റിവിഷനാകണം
പ്രധാന പഠനചര്യ
പഠനം കഴിഞ്ഞ്, പരീക്ഷകളിലേക്കു പ്രവേശിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. പഠിച്ചത് നന്നായി ഓര്‍ത്തെടുത്ത് പരീക്ഷാപേപ്പറില്‍ പ്രതിഫലിപ്പിക്കാനുള്ള ശ്രമങ്ങളിലാണവര്‍. അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ പറയുന്നു; 'Before anything else, preparation is the key to success'. നന്നായി ഒരുങ്ങിയാല്‍ നല്ല റിസള്‍ട്ട് സമ്പാദിക്കുവാന്‍ കഴിയും. റിവിഷനാകണം പരീക്ഷാക്കാലത്തെ ഏറ്റവും പ്രധാന പഠനചര്യ.
ഏറ്റവും സാധാരണവും ഫലപ്രദവുമായ പഠനമാര്‍ഗ്ഗം ആവര്‍ത്തനമാണ്. ഹൃസ്വകാല (short term) ഓര്‍മ്മയില്‍ നിന്നും ദീര്‍ഘകാല (long term)ഓര്‍മ്മയിലേക്ക് പഠിച്ചവയെ കൊണ്ടുപോകാന്‍ റിവിഷന്‍ സഹായിക്കും. ആവര്‍ത്തിച്ച് ഉറക്കെ വായിച്ചാല്‍ അത് ഓര്‍മ്മയില്‍ അടിയുറക്കും. തലച്ചോറിലെ 'ന്യൂറല്‍ പാത്‌വേ'കള്‍ എന്ന പഠിച്ച കാര്യത്തിലേക്കുള്ള വഴികള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത് ആവര്‍ത്തനങ്ങളിലൂടെയാണ്. ആവര്‍ത്തനമാണ് ഓര്‍മ്മയുടെ ശാസ്ത്രം. (Repetition is the principle of memory) പുതിയ ആശയങ്ങളെ ശേഖരിക്കാനും (stor-ing) അവയെ നിലനിര്‍ത്താനും (Retaining ) ആവശ്യമനുസരിച്ച് ഉപയോഗിക്കാനുമുള്ള (Reproducing) മനസ്സിന്റെ കഴിവിനെയാണ് ഓര്‍മ്മശക്തി എന്നുപറയുന്നത്. ഓര്‍മ്മയ്ക്ക് 3 തലമുണ്ട്. 1. Sensory memory (അല്‍പസമയം നിലനില്‍ക്കുന്ന ഓര്‍മ്മശക്തി) 2. Short term memory (കുറച്ചുനാള്‍) 3. Long term memory (എന്നും നിലനില്‍ക്കുന്ന ഓര്‍മ്മ) പഠിച്ചാല്‍ അല്‍പസമയം മാത്രം Sensory memoryയില്‍ നില്‍ക്കും. ആവര്‍ത്തിച്ചാല്‍ ഹൃസ്വകാല (Short term) memory യില്‍ പ്രവേശിക്കും. കൂടുതല്‍ ആവര്‍ത്തിച്ചുള്ള പഠനം വഴിയാണ് Long term memoryയിലേക്ക് കാര്യങ്ങളെ എത്തിക്കുവാന്‍ കഴിയുക. ആവര്‍ത്തിച്ചുള്ള പഠനം ഓര്‍മ്മശക്തി വര്‍ധിപ്പിക്കും.
മറവി പലരുടേയും ഒരു പ്രശ്‌നമാണ്. മറവിയെ മറികടക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. 1. പഠിച്ചകാര്യം കൂടെക്കൂടെ ഓര്‍മ്മിക്കുക, 2. ശ്രദ്ധയോടും ഏകാഗ്രതയോടും കൂടി പഠിക്കുക, 3. സ്വന്തം ഓര്‍മ്മ ശക്തിയില്‍ വിശ്വസിക്കുക, 4. അര്‍ത്ഥമറിഞ്ഞ് പഠിക്കുക, 5. മുന്നറിവുമായി ബന്ധിപ്പിച്ച് പഠിക്കുക, 6. പഠിച്ചവ വീണ്ടും കൂടുതല്‍ പഠിക്കുക 7. പഠിച്ചവ സ്വന്തം വാക്കുകളില്‍ പറഞ്ഞു നോക്കുക, 8. പഠിച്ച പാഠം 24 മണിക്കൂറിനുള്ളില്‍ റിവൈസ് ചെയ്യുക, 9. യുക്തിപൂര്‍വ്വം പഠിക്കുക, 10. പോയിന്റുകള്‍ മനസ്സിലുറപ്പിക്കുക, 11. ആസ്വദിച്ച് പഠിച്ചാല്‍ മറക്കില്ല. 12. ചെയ്തു പഠിക്കുക. ഈ മാര്‍ഗ്ഗങ്ങളെല്ലാം മറവിയെ തരണം ചെയ്യാന്‍ സഹായകമാണ്. പഠിച്ചിട്ടും ഓര്‍മ്മയില്‍ നില്‍ക്കാത്ത സൂത്രവാക്യങ്ങള്‍, തത്വങ്ങള്‍, ഉദ്ധരണികള്‍, ഫോര്‍മുല, വര്‍ഷം, പേര് തുടങ്ങിയവ ചെറിയ കാര്‍ഡുകളില്‍ എഴുതി സൂക്ഷിക്കുക.
അവ ഇടയ്ക്ക് മറിച്ചു നോക്കിയാല്‍ ഓര്‍മ്മയില്‍ കൊണ്ടുവരാനാകും. നമ്മുടെ ഉപബോധ മനസ്സ് ശക്തനും മിടുക്കനുമാണ്. ബോധമനസ്സിനേക്കാള്‍ 5000 മടങ്ങ് ശക്തി ഉപബോധമനസ്സിനുണ്ട്. ഉറങ്ങുന്നതിനുമുമ്പുള്ള നമ്മുടെ ചിന്തകളെ ഉപബോധ മനസ്സ് ഏറ്റെടുക്കുകയും അതിന് മേല്‍ ജോലി ചെയ്യുകയും ചെയ്യും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തു കിടന്നാല്‍ Long term മെമ്മറിയില്‍ ഉപബോധ മനസ്സ് അവ അടുക്കിവയ്ക്കും. പിന്നെ ഓര്‍ത്തെടുക്കാന്‍ എളുപ്പമായിരിക്കും. പ്രയാസമുള്ള, കഠിന പാഠങ്ങളും ഉറങ്ങുന്നതിനു മുമ്പ് പഠിക്കുക. രാവിലെ ഉണരുമ്പോള്‍ തലേദിവസം രാത്രി ആവര്‍ത്തിച്ചവ ഓര്‍ത്തു നോക്കുക. അത് കൃത്യമായി തെളിഞ്ഞുവരും. ഉപബോധ മനസ്സിന്റെ കഴിവാണത്. സ്ഥലകാലപരിധികള്‍ക്കപ്പുറത്ത് എന്തും സാധ്യമാക്കാനുള്ള ശേഷി ഉപബോധമനസ്സിനുണ്ട്. ഈ വര്‍ഷത്തെ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നതവിജയം കരസ്ഥമാക്കുമെന്ന് ഉറച്ചു വിശ്വസിക്കുക. വിജയം നേടിയതും ഫോട്ടോ പത്രത്തില്‍ വരുന്നതും അനുമോദനങ്ങള്‍ ഏറ്റുവാങ്ങുന്നതും ഭാവനയില്‍ സങ്കല്‍പ്പിച്ച് അനുഭവിക്കുക. മനസ്സ് ഒരു വലിയ ഊര്‍ജ്ജ സ്രോതസ്സാണ്. ലക്ഷ്യം മനസ്സ് സാധിച്ചുതരും.
(ഫോണ്‍: 9847034600)

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം