അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍
നടനായും സംവിധായകനായും മലയാളസിനിമയില്‍ തിളങ്ങുന്ന താരമാണ് ജൂഡ് ആന്റണി ജോസഫ്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി കഥ എന്നീ ഹിറ്റുകള്‍ക്കു ശേഷം താരം കൂടുതല്‍ തിളങ്ങിയതും അഭിനയരംഗത്തായിരുന്നു. പിന്നീട് ചാനല്‍രംഗത്തും തന്റേതായ ഇടം നേടി. ഇപ്പോഴിതാ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജൂഡ് സംവിധാനരംഗത്തേക്കു തിരിച്ചെത്തുന്നു. അനന്തവിഷന്റെ ബാനറില്‍ ജി. ആര്‍. ഇന്ദുഗോപന്‍ കഥ എഴുതുന്ന ചിത്രമാണ് ജൂഡ് അടുത്തതായി സംവിധാനം ചെയ്യുക. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നീണ്ട ഇടവേളയ്ക്കുശേഷം ഇന്ദുഗോപന്റെ ശക്തമായ മടങ്ങിവരവു കൂടിയാകും ഈ സിനിമ. ക്ലാസ്സ്‌മേറ്റ്‌സ്, ചോക്ലേറ്റ്, മെമ്മറീസ് തുടങ്ങിയ ഹിറ്റുകളുെട സ്രഷ്ടാക്കളായ അനന്തവിഷന്‍ ബാനര്‍ ആണ് നിര്‍മ്മാണം'. നാലു വര്‍ഷമായി എനിക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന എന്റെ പ്രിയ നിര്‍മാതാക്കള്‍ ശാന്ത ചേച്ചിയും മുരളിയേട്ടനും. ക്ലാസ്സ്‌മേറ്റ്‌സ്, ചോക്ലേറ്റ്, മെമ്മറീസ് തുടങ്ങി ഒരു പാട് മികച്ച സിനിമകള്‍ നിര്‍മിച്ച അനന്തവിഷന്‍. 'ഒറ്റക്കയ്യന്‍' എന്ന സിനിമ ചെയ്ത് അവാര്‍ഡുകള്‍ വാരി സിനിമയില്‍ നിന്നും അവധിയെടുത്തു പോയ, ശക്തമായി തിരിച്ചു വരവിനൊരുങ്ങുന്ന എന്റെ സ്വന്തം ചേട്ടനെ പോലെ ഞാന്‍ കാണുന്ന അതിലുപരി ഗംഭീര കക്ഷിയുമായ ഇന്ദുഗോപന്‍ ചേട്ടന്റെ എഴുത്ത്. പടത്തിന്റെ ബാക്കി വിവരങ്ങള്‍ പുറകെ.'–ജൂഡ് കുറിച്ചു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. താരനിര്‍ണയം നടന്നുവരുന്നു. അതേസമയം ജൂഡിന്റേതായി പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം '2403 ഫീറ്റ്'ന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.' ഏറെ മുതല്‍മുടക്കുള്ള പ്രോജക്ട് ആയതിനാല്‍ നിരവധി മുന്നൊരുക്കങ്ങള്‍ സിനിമയ്ക്ക് ആവശ്യമാണ്. തിരക്കഥ അവസാനഘട്ടത്തിലാണ്. നമ്മള്‍ മലയാളികള്‍ക്ക്, ലോകത്തിനു മുന്നില്‍ അഭിമാനിക്കാന്‍ വഴിയൊരുക്കുന്ന ചിത്രമാകും 2403.'–ജൂഡ് പറയുന്നു. ഇന്ദുഗോപനുമൊത്തുള്ള പ്രോജക്ട് പൂര്‍ത്തീകരിച്ച ശേഷമാകും ജൂഡ്, 2403 ഫീറ്റിലേക്കു കടക്കുക.

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം