പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...
ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ നിര്‍ണ്ണയിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ കടന്നു വരികയാണ്. പഴയകാലത്തൊക്കെ എസ്.എസ്.എല്‍.സി എന്ന കടമ്പ കടക്കാന്‍ വളരെ നല്ല തന്റേടവും ബുദ്ധിയുള്ളവര്‍ക്കും മാത്രമെ സാധിക്കുവെങ്കില്‍ ഇന്ന് എത്തരത്തിലുള്ള വിദ്യാര്‍ത്ഥിക്കും പ്രയാസം കൂടാതെതന്നെ നേടിയെടുക്കാന്‍ സാധിക്കുന്ന ഒന്നായി എസ്.എസ്.എല്‍.സി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ഭയവും കൂടാതെ നേരിടാവുന്ന ഒന്നാണ് എസ്.എസ്.എല്‍.സി. ഡി പ്ലസ് നേടിയാലും ഈ കടമ്പ കടക്കുമെങ്കിലും മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നതിനും ഉദ്ദേശിച്ച രീതിയിലുള്ള കോഴ്‌സുകള്‍ തിരഞ്ഞടുക്കുന്നതിനും മികച്ച വിജയം അനിവാര്യം തന്നെയാണ്. പരീക്ഷ എന്നത് ഒരു കലയാണ്. ആര്‍ക്കും നേടിയെടുക്കാവുന്ന കല, വളരെശ്രദ്ധയോടും മനസ്സിലാക്കിയും ഒന്ന് ശ്രമിച്ചാല്‍ ഉന്നത വിജയത്തിന് സാധിക്കും എന്നതിന് യാതൊരു സംശയവുമില്ല. മനുഷ്യന്‍ ജീവിതം മുഴുവനും അധ്വാനിക്കുന്നത് ഒരു ദിവസത്തെ പ്രാപ്തിക്ക് വേണ്ടിയാണ്. ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് എഴുതുന്ന എസ്.എസ്.എല്‍.സി പരീക്ഷ നേടി എടുക്കുന്നത് അവന്റെ ജീവിതം മുഴുവനും അനിവാര്യമായ ഒരു പ്രാപ്തിക്ക് വേണ്ടിയാണ്. ഒന്നു പിഴച്ചാല്‍ അവന് 10 ഉം 12 ഉം വര്‍ഷവുമാണ് നഷ്ടപ്പെടുന്നത്. അത് കൊണ്ട് തന്നെയാണ് പരീക്ഷ എഴുത്ത് വളരെ ശ്രദ്ധയോടെയാവണമെന്ന് സൂചിപ്പിക്കാന്‍ കാരണം (എഴുത്ത് വേളയില്‍ പല കുട്ടികളും ചോദ്യ നമ്പറിടാതെയും, ഉത്തരങ്ങള്‍ മാറി എഴുതുന്നതായുംകാണാന്‍ സാധിക്കുന്നു, ഇത് അവരുടെ അശ്രദ്ധ മൂലമുണ്ടാകുന്ന കാര്യമാണ്). പഠന മുഖത്തേക്ക് വരാത്ത കുട്ടികള്‍ ഇനി ചുരുങ്ങിയ ദിവസമേയുള്ളു. ഇനി ഒന്നും സാധിക്കുകയില്ല, എന്നല്ല മനസ്സിലാക്കേണ്ടത്. എല്ലാ ശക്തിയും സംഭരിച്ച് മുന്നോട്ട് ഓടുക തന്നെ. ഇന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള, ക്യു.ഐ.പി പോലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന ചോദ്യങ്ങളും, നോട്ട് ബുക്കുകളും അധ്യാപകര്‍ മുഖേന സംഭരിച്ച് പഠിക്കുക തന്നെ. ചില വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കിയത് പരീക്ഷാ ദിവസം രാവിലെ ഇരുന്ന്പഠിച്ചാല്‍ മതി എന്നത് അബദ്ധജടിലവും പരാജിതവുമാണ്. ഇനി പരീക്ഷക്കുള്ള ദിവസവും എപ്പോള്‍ ഉണരണം, എപ്പോള്‍ പഠിക്കണം എന്നിവ കുറിച്ച് വച്ചാല്‍ പഠിക്കാനുള്ള ഊര്‍ജ്ജം കൂടി വരും. ഇനിയുള്ള ദിവസങ്ങള്‍ ശ്രദ്ധിക്കേണ്ടത് പഠനത്തില്‍ മാത്രമായിരിക്കണം. പഠനത്തിന് തടസ്സമാകുന്ന കളികള്‍ പോലുള്ളവ, വിദൂര കുടുംബ കല്ല്യാണങ്ങള്‍ എന്നിവ പോലുള്ളത് ഒഴിവാക്കാന്‍ തയ്യാറാവണം. പരീക്ഷ കഴിയും വരെ കളികള്‍ ഒഴിവാക്കുന്നതിന് ക്ലബുകളും രാത്രികാല പ്രഭാഷണങ്ങള്‍ കുറക്കുന്നതിന് സംഘടനകളും കല്യാണങ്ങള്‍ നിശ്ചയിക്കുന്നതിന് കുടുംബക്കാരും ശ്രദ്ധിച്ചാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പരീക്ഷാര്‍ത്ഥികളെ രക്ഷപ്പെടുത്താന്‍ സാധിക്കും. ഇനിയുള്ള സമയങ്ങളില്‍ പുതിയ പുസ്തങ്ങള്‍ വാങ്ങി പഠിക്കാതെ അധ്യാപകര്‍ തന്ന നോട്ടുകളും കഴിഞ്ഞ കാലങ്ങളില്‍ വന്നതും അധ്യാപകര്‍ നല്‍കുന്നതുമായ ചോദ്യങ്ങളും നോക്കി താരതമ്യേന പഠനം നടത്തുക. പഠന പിന്നോക്കമുള്ളവര്‍ ആവേറേജിലേക്ക് എത്തുന്നതിനും അവേറേജുള്ളവര്‍ എപ്ലസിലേക്ക് എത്തുന്നതിനും പരിശ്രമിക്കുക. ഇപ്പോള്‍ റിവിഷന്‍ സമയമാണല്ലോ. വായിക്കുന്നതോടൊപ്പം പ്രധാനപ്പെട്ട കാര്യങ്ങള്‍ എഴുതിവെക്കാന്‍ ശ്രമിക്കണം.
വായിക്കുന്ന സമയത്ത് സംഭവത്തെ മുന്നില്‍ കണ്ട് പഠിക്കണം. ഉദാഹരണത്തിന് ഊര്‍ജ്ജതന്ത്ര ശാസ്ത്രത്തിലെ ട്രാന്‍സ്‌ഫോറിന്റെ ധര്‍മങ്ങള്‍ പഠിക്കുന്ന സമയത്ത് നാം എപ്പോഴും കാണാറുള്ള ട്രാന്‍സ്‌ഫോമര്‍ മുന്നില്‍ കണ്ടാവണം പഠനം നടത്തേണ്ടത്. കണക്ക് വിഷയങ്ങള്‍ പഠിക്കുമ്പോള്‍ അതിന്റെ വരികളും രീതികളും മറ്റും എഴുതി നോട്ടാക്കാന്‍ ശ്രമിക്കണം. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ അതിന്റെ ചുരുക്ക തലവാചകങ്ങളും മറ്റു വര്‍ഷങ്ങളും തിയ്യതികളും ഓര്‍മ്മിച്ചു വെക്കുന്നതിന് എഴുതിവെക്കല്‍ ഉപകാരപ്പെടും. പരീക്ഷ അടുക്കുന്ന സമയത്ത് പുതിയ കാര്യങ്ങള്‍ പഠിച്ച് സമയം കളയാതെ പഠിച്ച കാര്യങ്ങള്‍ ഉറപ്പിക്കാന്‍ ശ്രദ്ധിക്കുക. പഠിക്കുന്ന സ്ഥലം ശ്രദ്ധ തിരിയാതെയുള്ളതായിരിക്കണം. പഠനസാമഗ്രികള്‍ അടുത്ത് തന്നെ കരുതണം. സമയം ഇടവിട്ട് പഠിക്കാന്‍ ശ്രമിക്കുക. 30 മിനിറ്റ് കഴിഞ്ഞാല്‍ ചോദ്യങ്ങള്‍ സ്വയം ഉണ്ടാക്കിയോ വന്ന ചോദ്യങ്ങള്‍ നോക്കിയോ സ്വയം വിലയിരുത്തുക.
പ്രയാസമുള്ള വിഷയങ്ങള്‍ ആദ്യം തിരഞ്ഞെടുക്കുക. പിന്നീട് പ്രയാസമില്ലാത്ത വിഷയങ്ങള്‍ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
40 മിനിറ്റ് ശേഷം വിശ്രമം കണ്ടെത്തുക, കൂടുതല്‍ സമയം ഉറക്കമൊഴിഞ്ഞ് പഠിക്കരുത്, മാംസാഹാരങ്ങള്‍ വര്‍ജിക്കുക തുടങ്ങിയ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് പോലെ രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാവുകയും വേണം.

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം