അന്ത്യയാത്ര
എന്നെ പിന്തുടര്‍ന്നു ചീവീടുകളുടെ
ദീനരോദനം
ഭീകര സത്വത്തിന്റെ കണ്ണില്‍
കണ്ണുനീര്‍ കണ്ടു
ചോരയുടെ മണം എന്നെ
മയക്കിത്തുടങ്ങി
നാവില്‍ രക്തത്തിന്റെ രുചിഭേദങ്ങള്‍
മനസ്സില്‍ ഇന്നെനിക്ക്
രൗദ്രഭാവം
സ്‌നേഹം ഏല്‍പ്പിച്ച മുറിവുകള്‍
പുഴുവരിച്ചു തുടങ്ങി
സ്വപ്നങ്ങള്‍ക്ക് ജരാനരകള്‍ ബാധിച്ചു
മറവിക്ക് ഇന്ന് യൗവ്വനം
പാതിയടഞ്ഞ ജനലിലൂടെ
ഞാന്‍ ഇരുട്ടിനെ നോക്കി
ഈ കാളി രൂപമെന്നെ
ഇരുട്ടിലേക്ക് നയിക്കുന്നു
ഞാന്‍ യാത്രയാകട്ടെ
നിദ്രതന്‍ അനന്തതയിലേക്ക്‌

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം