നിത്യസത്യം
അലഞൊറിയുമപാര സൗന്ദര്യമേ..!
അഗാധ നിഗൂഢ വിസ്മയമേ....!
അനന്തമജ്ഞാത സാഗരമേ..
അറിയുവാനൊന്നു ശ്രമിച്ചിട്ടേ...
നിസ്തുലം നിന്നുടെ നീലവര്‍ണ്ണച്ചേല
നിത്യേന ഞൊറികള്‍ വിടര്‍ത്തിടുന്നു..!
ഇവിടെയീ തീരത്തു നോക്കി നില്‍ക്കേ..
ഞാനെന്ന ഭാവങ്ങളെല്ലാം ശമിച്ചു പോയ്
കോപ താപങ്ങളുമകന്നെന്‍
മനമൊരു ശിശുവിന്‍ സമാനമായി.

വാത്സല്യക്കൈകള്‍ വന്നു തഴുകവേ..
എല്ലാം മറന്നു ഞാന്‍ നിന്നു പോയി.
കാലങ്ങളോളം കണ്ണീര്‍ കുടിക്കയാല്‍
ഉടലാര്‍ന്നതോയീ നീരീളക്കങ്ങള്‍...!
അന്തസംഘര്‍ഷങ്ങള്‍ ഉള്ളിലൊതുങ്ങാതെ
രൗദ്രഭാവങ്ങള്‍ കാട്ടുന്നുവെങ്കിലും
ആശ്വാസമേകുന്ന നിത്യസത്യം നീ..
ആഴങ്ങള്‍ തേടി, അലകളിലാടി
ചരിച്ചിടുന്നു ഒപ്പമീ ഞാനും..

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം